![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/12/07074432/join-news-group-bangalore_malayali_news.jpg)
ബംഗളുരു: വെള്ളിയാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ സോമാവതി നദിയിൽ 16 വയസ്സുകാരൻ മുങ്ങിമരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബെൽത്തങ്ങാടി ഗുരുദേവ പിയു കോളേജിലെ ഒന്നാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി സമർത്താണ് മരിച്ചത്. ചിക്കമംഗളൂരു സ്വദേശിയായ കുട്ടി കോളേജിന് സമീപത്തെ പിജി അക്കോമഡേഷനിലാണ് താമസിച്ചിരുന്നത്. മറ്റു സുഹൃത്തുക്കളോടൊപ്പം പുഴയിൽ പോയിരുന്ന ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ശബ്ദം ഉണ്ടാക്കിയെങ്കിലും രക്ഷിക്കാൻ ആരും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.