ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് 16 പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി. ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ ബെംഗളൂരുവിൽനിന്ന് എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മൂന്നാർ, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലേക്കും മൈസൂരുവിൽനിന്ന് എറണാകുളത്തേക്കുമാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ബസുകളിലെ ബുക്കിങ് ആരംഭിച്ചു. അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി.യും പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
പ്രത്യേക ബസുകൾ ഏപ്രിൽ അഞ്ച്:ബെംഗളൂരു-എറണാകുളം-രാത്രി 8.48, ഐരാവത്.
*ബെംഗളൂരു-കോട്ടയം-രാത്രി 7.40, 7.48, 7.51, ഐരാവത്
*ബെംഗളൂരു- തൃശ്ശൂർ-രാത്രി 9.02, ഐരാവത്.
*ബെംഗളൂരു-പാലക്കാട്-രാത്രി 9.46, ഐരാവത്.*
ബെംഗളൂരു-ആലപ്പുഴ-രാത്രി 8.31, ഐരാവത്.*
ബെംഗളൂരു-കണ്ണൂർ-രാത്രി 9.49, ഐരാവത്.*
മൈസൂരു-എറണാകുളം-രാത്രി 9.28, ഐരാവത്.ഏപ്രിൽ ആറ്
*ബംഗളൂരു-എറണാകുളം-രാത്രി 8.48, ഐരാവത്.*
ബെംഗളൂരു-കോട്ടയം-രാത്രി 7.40.*
ബെംഗളൂരു-തൃശ്ശൂർ-രാത്രി 9.18-എ.സി. സ്ലീപ്പർ, 9.05-ഐരാവത്.*
ബെംഗളൂരു-പാലക്കാട്-രാത്രി 9.46, ഐരാവത്.*
ബെംഗളൂരു-മൂന്നാർ-രാത്രി 9.12, രാജഹംസ.
*മൈസൂരു-എറണാകുളം-രാത്രി 9.28, ഐരാവത്.
കര്‍ണാടക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: ഖാര്‍ഗെയുടെ മകന് സീറ്റ്; സിദ്ധരാമയ്യയുടെ മകന്‍ പുറത്ത്
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.പട്ടികയില്‍ അഞ്ചു സ്ത്രീകള്‍ മാത്രം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ എംഎല്‍എയുമായ ഡോ. യതീന്ദ്ര പുറത്തായി. ഖാര്‍ഗെയുടെ മകന് ചീറ്റപുരിലെ സംവരണമണ്ഡലം നല്‍കി. കോലാറില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യക്കാണ് വരുണ സീറ്റാണ് നല്കിയത്.
കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് സിറ്റിങ് സീറ്റായ കനക്പുര നല്‍കി. മുന്‍ മുഖ്യമന്ത്രി എസ് ബങ്കാരപ്പയുടെ മകന്‍ മധു ബങ്കാരപ്പ കഴിഞ്ഞ തവണ തോറ്റ സൊറബില്‍നിന്ന് വീണ്ടും മത്സരത്തിന് ഇറങ്ങും.മലയാളികളായ എന്‍ എ ഹാരിസ് (ശാന്തി നഗര്‍), യു ടി ഖാദര്‍ (മംഗളൂരു), കെ ജെ ജോര്‍ജ് (സര്‍വജ്ഞ നഗര്‍) എന്നിവര് സിറ്റിങ് സീറ്റുകളില്‍ത്തന്നെ ആദ്യ പട്ടികയിലുണ്ട്. ഇരുനൂറ്റിഇരുപത്തിനാല് സീറ്റിലേക്ക് മൂവായിരത്തോളം പേര്‍ രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ തവണ 80 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിലെ 10 പേരെ ബിജെപി കോടികള്‍ നല്‍കി വിലയ്ക്കെടുത്തിരുന്നു.