ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി ആരംഭിച്ച യുവനിധി പദ്ധതിയില്‍ ഒരാഴ്ചക്കിടെ രജിസ്റ്റര്‍ ചെയ്തത് 15,000ത്തിലേറെ പേര്‍.ഡിസംബര്‍ 26നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യുവനിധി പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന അഞ്ചാമത്തെ സാമൂഹിക സുരക്ഷ പദ്ധതിയായ യുവനിധി പ്രകാരം, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമധാരികള്‍ക്ക് 1500 രൂപയും മാസംതോറും ലഭിക്കും. ഇത് പരമാവധി രണ്ടു വര്‍ഷം വരെയോ അല്ലെങ്കില്‍ ജോലി ലഭിക്കുന്നതുവരെയോ അനുവദിക്കും. 2023ല്‍ പാസ് ഔട്ടായവര്‍ക്കു മാത്രമാണ് പദ്ധതിക്ക് യോഗ്യത. ആദ്യഘട്ട സഹായവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 12ന് ശിവമൊഗ്ഗയില്‍ സിദ്ധരാമയ്യ നിര്‍വഹിക്കും.
ശൈത്യകാലത്ത് ഹൃദയാഘാതം ഇരട്ടിക്കുന്നു; യുവാക്കളില്‍ അപകടസാധ്യത കൂടുതലെന്ന്
ശീത കാലാവസ്ഥയില്‍ ആരോഗ്യം ഏറെ ശ്രദ്ധിക്കണമെന്നും യുവാക്കളില്‍ നിരവധി അസുഖങ്ങള്‍ക്കൊപ്പം ഹൃദയാഘാതവും ഇക്കാലത്ത് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്.കാലവസ്ഥയും മോശം ജീവിതശൈലിയും കാരണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഹൃദയാഘാത കേസുകള്‍ ഇരട്ടിച്ചെന്ന് മാക്സ് ആശുപത്രി മേധാവി ഡോ. ബല്‍ബീര്‍ സിങ് പറയുന്നു. ഇക്കാലയളവില്‍ പകര്‍ച്ചപ്പനിയും ജലദോഷവും, സന്ധി വേദന, തൊണ്ട വേദന, ആസ്ത്മ, കോവിഡ്-19 , ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ വ്യാപകമാകുന്നു. വായു മലിനീകരണം വര്‍ധിച്ചതും ഇതിന് കാരണമാണ്.
ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശൈത്യകാലം വെല്ലുവിളിയായിരിക്കുകയാണ്. ആശുപത്രിയില്‍ ദിനേനെ വരുന്ന കേസുകള്‍ വര്‍ദ്ധിച്ചു. ദിവസം ശരാശരി രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയില്‍ ഇത് കൂടിയേക്കാമെന്ന് ഡോക്ടര്‍ പറയുന്നു. യുവാക്കളിലാണ് അപകടസാധ്യത കൂടുതല്‍ കാണുന്നത്. ‘രണ്ട് മാസം മുമ്ബ് 26 വയസ്സുകാരിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ പുകവലിക്കില്ല, ടെൻഷനല്ലാതെ മറ്റൊരു ശാരീരിക പ്രശ്നങ്ങളും അവര്‍ക്കില്ല. ഈ പ്രായത്തില്‍ ഒരു യുവതിയെ ഹൃദയാഘാതത്തിന് ചികിത്സിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല’ -ഡോ. ബല്‍ബീര്‍ സിങ്ങ് പറഞ്ഞു.
അതിനാല്‍ യുവാക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രതിരോധ ശേഷിയുള്ള പ്രായപരിധി എന്നൊന്നില്ല. ശൈത്യകാലമാവും അതീവ അപകടകാരിയാണ്. രക്തക്കുഴലിലുള്ള കോശങ്ങള്‍ ചുരുങ്ങുകയും അത് ശരീരത്തില്‍ ചൂട് പിടിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ഉയര്‍ത്തുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ചെറിയ തോതില്‍ ഉയരുന്നത് പോലും അപകടകരമാണ്. പുകവലി, വ്യായാമത്തിന്‍റെ അഭാവം, അമിത മദ്യപാനം, തെറ്റായ ഭക്ഷണരീതി എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.