Home Featured ഒരു വര്‍ഷം ഇനി 15 സിലിണ്ടര്‍ മാത്രം; ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍

ഒരു വര്‍ഷം ഇനി 15 സിലിണ്ടര്‍ മാത്രം; ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു.ഇതോടെ ആഹാരം പാചകം ചെയ്യാന്‍ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്ബനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.

ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്ബത്തിക വര്‍ഷവസാനം എത്തുമ്ബോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചകവാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ പറയുന്നു.

അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്ബനികള്‍ പറയുന്നത്. അധിക സിലിണ്ടര്‍ അനുവദിക്കാനുള്ള ചുമതല കമ്ബനിയുടെ വിവേചന അധികാരത്തിലുള്‍പ്പെടും.

റോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി

തിരുവനന്തപുരം:* സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ സജ്ജമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് വാഹനങ്ങളിലാണ് ലാബ് ഒരുക്കി പരിശോധനകൾക്കായി പുറത്തിറക്കുക. മിന്നൽ പരിശോധനകൾ നടത്തി നിർമാണപ്രവൃത്തികളിലെ പ്രശ്നങ്ങൾ അതത് സമയത്ത് കണ്ടെത്താനും നടപടി സ്വീകരിക്കാനും ഈ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം സഹായകമാകും.

പൊതുമരാമത്ത് പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഗുണനിലവാര പരിശോധനാ വിഭാഗത്തിന്റെ പ്രവർത്തനം ഇതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് മന്ത്രി പറഞ്ഞു. ക്രമേണ കൂടുതൽ ലാബുകൾ സജ്ജമാക്കാൻ സാധിക്കും.സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പദ്ധതികൾക്കായി വകയിരുത്തുന്ന തുക മുഴുവൻ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും മൊബൈൽ ലാബുകൾ വഴി സാധിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാനും ഇത് ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ഗുണനിലവാരവും ഈടും ഉറപ്പുവരുത്തുന്നതിനുള്ള റണ്ണിംഗ് കോൺട്രാക്ട് രീതി ഫലപ്രദമായി നടപ്പക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group