
ബെംഗളൂരു: കൊവിഡ് 19 നെഗറ്റീവായ സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ നിന്ന് മാക്കുട്ട ചെക്ക്പോസ്റ്റ് വഴി ജില്ലയിലേക്ക് സൗജന്യ പ്രവേശനം നൽകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമല്ലെന്നു തഹസിൽദാർ ആർ യോഗാനന്ദ് വ്യക്തമാക്കി.തന്റെ പേര് ഉപയോഗിച്ച് ചിലർ സോഷ്യൽ മീഡിയയിൽ കുപ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിയിൽപെട്ടിട്ടുണ്ട് എന്നാൽ “നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും. ഒരു തഹസിൽദാർക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ അധികാരമില്ലന്നും സംസ്ഥാന സർക്കാരാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.അത്കൊണ്ട് തന്നെ ഒരു തഹസിൽദാർക്ക് ആളുകളെയും വാഹനങ്ങളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും, “അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത്തരം അഭ്യൂഹങ്ങൾക്ക് ജനങ്ങൾ ശ്രദ്ധകൊടുക്കരുതെന്നും അഭ്യർത്ഥിച്ചു.