ബെംഗളൂരു: ബി.ബി. എം.പി. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഇതുവരെ 1400 പരാതികൾ ലഭിച്ചതായി നഗരവികസന വകുപ്പ്. പുതിയ വാർഡുകളുടെ പട്ടികയും അതിർത്തിസംബന്ധിച്ച വിശദാംശങ്ങളും ഉൾക്കൊള്ളുന്ന കരട് വിജ്ഞാപനം പുറപ്പെടുവിച്ച് 15 ദിവസങ്ങൾ പിന്നിടുന്നതിനിടെയാണ് 1400 -ഓളം പരാതികൾ ലഭിച്ചത്. വരുംദിവസങ്ങളിൽ ഇവ വിശദമായി പരിശോധിച്ചശേഷം ആവശ്യമായ മാറ്റങ്ങളോടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനാണ് നഗരവികസനവകുപ്പ് ലക്ഷ്യമിടുന്നത്.ചില പ്രദേശങ്ങളിലെ റെസിഡൻഷ്യൽ അസോസിയേഷനിലുൾപ്പെട്ട വീടുകൾ വാർഡ് വിഭജനം വന്നതോടെ രണ്ടോ മൂന്നോ വാർഡുകളിലാകുന്നുവെന്നതുൾപ്പെടെയുള്ള പരാതികളാണ് ലഭിച്ചവയിൽ ഏറെയും.
ഇത്തരം പരാതികൾ പരമാവധി പരിഹരിക്കാൻ ശ്രമിക്കുമെന്ന് നഗരവികസന വകുപ്പ് അറിയിച്ചു. കഴിഞ്ഞ 18-നാണ് പുതുതായി രൂപവത്കരിക്കുന്ന 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. 15 ദിവസമാണ് പൊതുജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും അറിയിക്കാൻ അനുവദിച്ചിരുന്നത്. നേരിട്ടോ തപാൽ മുഖേനയോ മാത്രമായിരുന്നു അവസരമുണ്ടായിരുന്നത്.
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്ബന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്സ്. 169 റിയാല്‍ മുതലാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്.ഇന്ത്യയില്‍ കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജിദ്ദയില്‍ നിന്ന് ഓഫര്‍ ടിക്കറ്റ് പ്രഖ്യാപിച്ചു.മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലും കൊച്ചിയിലേക്ക് 349 റിയാലും ബെംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് ടിക്കറ്റ് നിരക്ക്. റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 229 റിയാല്‍, മുംബൈ 169 റിയാല്‍, ദില്ലി 169 റിയാല്‍, ബെംഗളൂരു 299 റിയാല്‍, കൊച്ചി 349 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ദമ്മാമില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്.മദീനയില്‍ നിന്ന് മുംബൈയിലേക്ക് 229 റിയാല്‍, ദില്ലി (229), കൊച്ചി (299), ബെംഗളൂരു(299), ചെന്നൈ (299), ഹൈദരാബാദ് (299). ഖസീമില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. അതേസമയം അബഹയില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാലാണ് നിരക്ക്.
ഹായിലില്‍ നിന്ന് കൊച്ചിയിലേക്ക് 329 റിയാല്‍, ദില്ലി (299), ഹൈദരാബാദ് (299), മുംബൈ (399) എന്നിങ്ങനെയും ടിക്കറ്റ് ഓഫറില്‍ ലഭിക്കും.