ബംഗളൂരു: പിറന്നാള്‍ ദിനത്തില്‍ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നല്‍കാത്തതില്‍ പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ കൊലാര്‍ ജില്ലയില്‍ കാമസമുദ്ര പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കേസില്‍ നാലുപേരെ കാമസമുദ്ര പൊലീസ് അറസ്റ്റ് ചെയ്തു.
ആനന്ദ് കുമാര്‍, കാന്തര രാജു, പ്രവീണ്‍, വേണു എന്നിവരാണ് അറസ്റ്റിലായത്. പിറന്നാള്‍ ദിനത്തില്‍ സമ്മാനം നല്‍കാത്തതില്‍ വീട്ടുകാരുമായി വഴക്കിട്ട പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്നതിന് പകരം ഭംഗാരപ്പേട്ടിലേക്ക് ബസ് കയറി. പെണ്‍കുട്ടി തനിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട പ്രതികള്‍ കുട്ടിയോട് സംസാരിക്കുകയും പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. വൈകുന്നേരം വരെ പാര്‍ക്കില്‍ ചിലവഴിച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ തനിമഗഡു ഗ്രാമത്തിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ വിവരമറിയിച്ചതോടെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.