കോവിഡ് പാൻഡെമിക്കിനിടയിൽ ആശുപത്രികൾ രോഗികൾക്ക് ഭീമമായ തുക ഇടാക്കിയ ധാരാളം കേസുകൾ ഉണ്ടായിട്ടുണ്ട്. സമാനമായ സംഭവത്തിൽ ബെംഗളൂരു അർബൻ ജില്ലയിലെ പരാതി പരിഹാര അതോറിറ്റി അധികമായി ഈടാക്കിയ 81 ലക്ഷം രോഗികൾക്ക് തിരിച്ചു നൽകാൻ നിർദ്ദേശിച്ചു. പരാതിയിൽ കോവിഡ് -19 ബാധിച്ച രോഗികളും ഉൾപ്പെടുന്നു
കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില കേസുകളിൽ ആശുപത്രികൾ കുറ്റക്കാരല്ലന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിരുന്നാലും, രോഗികൾക്ക് അനുകൂലമായി വിധി വന്ന കേസുകളുടെ യഥാർത്ഥ എണ്ണം ഇതുവരെ അറിവായിട്ടില്ല.
സ്വകാര്യ ആശുപത്രികളിൽ സർക്കാർ ക്വാട്ടയിൽ പ്രവേശിപ്പിച്ച രോഗികൾക്കും അധിക ബിൽ ഈടാക്കിയ പരാതികളും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം, അത്തരം 81 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഒരു കേസിൽ, ഒരു കോവിഡ് രോഗിയെ 50 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗി 23 ദിവസം കോവിഡ് വാർഡിലും 27 ദിവസം കോവിഡ് ഇതര വാർഡിലും താമസിച്ചു. നിർദ്ദേശിച്ചതിലും 3.5 ലക്ഷം രൂപ അധികമായി ആശുപത്രി ഈടാക്കിയതായി രോഗിയുടെ കുടുംബം ആരോപിച്ചു. രോഗിയുടെ കുടുംബത്തിന് അനുകൂലമായി കമ്മിറ്റി വിധിച്ചു.
ഹോസ്പിറ്റലിൽ ചികിത്സ തേടിയ യഥാർത്ഥ കോവിഡ് രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പരാതികളുടെ എണ്ണം കുറവാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.