ബെംഗളുരു • ഹുളിമാവ് അപ്പാർട്മെന്റിന്റെ 12-ാം നില യിൽ നിന്ന് താഴേക്ക് വീണ് 13 വയസ്സുകാരി മരിച്ചു. കരാറുകാരനായ വീരേന്ദ്രയുടെ മകളും 9-ാം ക്ലാസ് വിദ്യാർഥിനിയുമായ വി. വൈഷ്ണവി ആണ് മരിച്ചത്. രാത്രി ബാൽക്കണിയിൽ നിൽക്കു മ്പോൾ കാൽതെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സു ചന. ഗുരുതരമായി പരുക്കേറ്റ വൈഷ്ണവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹുളിമാവ് പൊലീസ് കേസെ ടുത്തു.