തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഓടുന്ന പന്ത്രണ്ട് തീവണ്ടി സര്‍വ്വീസുകള്‍ അടുത്ത രണ്ട് ദിവസത്തേക്ക് റദ്ദാക്കി ദക്ഷിണ റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഓടുന്ന തീവണ്ടി സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ശനി (15.1.22), ഞായര്‍(16.1.22) ദിവസങ്ങളിലേക്ക് മാത്രമായിട്ടാണ് സര്‍വ്വീസ് റദ്ദാക്കിയത്.
തിരുവനന്തപുരം ഡിവിഷനില്‍ റദ്ദാക്കിയ തീവണ്ടികള്‍
- 1) നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്സ് (no.16366).
- 2) കോട്ടയം-കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06431).
- 3) കൊല്ലം – തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06425)
- 4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06435)
പാലക്കാട് ഡിവിഷന്
- 1)ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06023)
- 2) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06024)
- 3 ) കണ്ണൂര്‍ – മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06477).
- 4) മംഗളൂരു-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06478)
- 5) കോഴിക്കോട് – കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06481).
- 6) കണ്ണൂര്‍ – ചെറുവത്തൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06469)
- 7) ചെറുവത്തൂര്‍ – മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രസ്സ് (no.06491)
- 8) മംഗളൂരു – കോഴിക്കോട് എക്സ്പ്രെസ് (no.1661)