ചൈന ഉൾപ്പെടെ കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരെ ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധിച്ചതിൽ, 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്നു വരുന്ന പരിശോധനയിലാണിത്. ചൈനയിൽ നിന്നെത്തിയ 37 വയസ്സുകാരനായ ആഗ്ര സ്വദേശിയാണ് പോസിറ്റീവായത്.
ഇതിൽ 4 പേരെ സ്വകാര്യ ആശുപ്രതിയിലും ബാക്കിയുള്ളവരെ വീടുകളിലും ക്വാറന്റീൻ ചെയ്തു. ഇവരുടെ സവ സാംപിളുകൾ ജനിതകവകഭേദ പഠനത്തിനായി അയച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 2 ആശുപ്രതികൾ കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവച്ചു. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയും മംഗളൂരുവിലെ വെൻലോക് ആശുപത്രിയും.
വിമാനത്താവളത്തിൽ എത്തുന്ന കോവിഡ് ബാധിതരെ ഈ ആശുപത്രികളിൽ ക്വാറന്റീൻ ചെയ്യും. സ്വന്തം നിലയ്ക്ക് സ്വകാര്യ ആശുപത്രികളിൽ ക്വാറന്റീനിൽ പ്രവേശിക്കാനും സൗകര്യം ഒരുക്കും. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെ ഇവിടങ്ങളിൽ കൂട്ടിരിക്കാൻ അനുവദിക്കും.
വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്ക് സ്രവ സാംപിൾ നൽകുന്നവർ ഇതിന്റെഫലം വരുന്നതു വരെ വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ലക്ഷണങ്ങളുള്ളവർ 7 ദിവസം വരെയോഫലം വരുന്നതു വരെയോ വീടുകളിൽ ക്വാറന്റീനിൽ കഴിയണം.
വാക്സിന്‍ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്കും നിര്‍ബന്ധം; പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം.യാത്രക്കാര്‍ കോവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണം.
നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.