ബെംഗളൂരു: പ്രണയദിനത്തിനു മുന്നോടിയായി ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര വിപണികളിലേക്കും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും കയറ്റിയയച്ചത് 12,22,860 കിലോഗ്രാം റോസാപ്പൂക്കൾ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 108 ശതമാനമാണ് ഇത്തവണത്തെ വർധന. ക്വലാലംപുർ, സിങ്കപ്പൂർ, കുവൈത്ത്, മനില, ഷാർജ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ റോസാപ്പൂക്കൾ കയറ്റിയയച്ചത്. ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാഹാട്ടി, ജയ്‌പുർ എന്നിവയാണ് ഇന്ത്യൻ നഗരങ്ങളിൽ മുൻനിരയിലുള്ളത്.
ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലേക്കായി 2.9 കോടി റോസാപ്പൂക്കളാണ് കയറ്റിയയച്ചതെന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു.പ്രണയദിനാഘോഷത്തോടനുബന്ധിച്ചുള്ള വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവിലും സമീപജില്ലകളിലും വൻതോതിൽ റോസാപ്പൂക്കൃഷി നടക്കുന്നുണ്ട്.നിറത്തിലും മണത്തിലും മികച്ച ഗുണനിലവാരം പുലർത്തുന്ന ഈ റോസാപ്പൂക്കൾക്ക് പൂവിപണിയിൽ വലിയ സ്വീകാര്യതയാണ്.
നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
തിരുവനന്തപുരം:* കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല.രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്.