Home Featured ബെംഗളൂരു: സംസ്ഥാനത്ത് 114 നമ്മ ക്ലിനിക്കുകൾ ഇന്ന് പ്രവർത്തനം തുടങ്ങും.

ബെംഗളൂരു: സംസ്ഥാനത്ത് 114 നമ്മ ക്ലിനിക്കുകൾ ഇന്ന് പ്രവർത്തനം തുടങ്ങും.

ബെംഗളൂരു: ദാരിദ്ര രേഖയ്ക്കു താഴെയുള്ളവർക്കു സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 114 നമ്മ ക്ലിനിക്കുകൾ ഇന്ന് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങും.ബിബിഎംപി പരിധിയിലെ 243 ക്ലിനിക്കുകൾ ജനുവരിയിൽ ആരംഭിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഓൺലൈനായാണ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിക്കുക.150 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുന്നത്.

ഭൂരിഭാഗം ഇടങ്ങളിലും സർക്കാർ കെട്ടിടങ്ങളിലാണു ക്ലിനി ക്കുകൾ പ്രവർത്തിക്കുകയെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.300 ഡോക്ടർമാരെ നിയമിച്ച് കഴിഞ്ഞു. ബിബിഎംപി പരിധിയിൽ ഒരു വാർഡിൽ ഒരു ക്ലിനിക്കാണ് ആരംഭിക്കുന്നതെന്നും സുധാകർ പറഞ്ഞു.

എല്ലാവർക്കും ചികിത്സ:ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്കും കുറഞ്ഞ വരുമാനക്കാർക്കുമാണു നമ്മ ക്ലിനിക്കിൽ മുൻഗണന നൽകുന്നത്. ചികിത്സയ്ക്ക് വരുമ്പോൾ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. പരിശോധനയും മരുന്നുകളും 14 ആരോഗ്യ പരിശോധനകളും സൗജന്യമാണ്. ഡോക്ടർ, നഴ്സ്, ലാബ് ടെക്നിഷ്യൻ, അസിസ്റ്റന്റ് എന്നിവരാണ് ഓരോ കേന്ദ്രത്തിലും ഉണ്ടാകും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ ക്ലിനിക് പ്രവർത്തിക്കും.

ഒറ്റ പ്രസവത്തിലെ ഒന്പതു കുട്ടികളും ആശുപത്രി വിട്ടു

മാലെ: ഒറ്റപ്രസവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചതിന്‍റെ ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയ ഒന്പതു സഹോദരങ്ങളും 19 മാസത്തെ ആശുപത്രിവാസത്തിനുശേഷം പൂര്‍ണ ആരോഗ്യത്തോടെ സ്വദേശമായ മാലദ്വീപില്‍ മടങ്ങിയെത്തി.ഹാലിമാ സിസ്സെയുടെയും അബ്ദുള്‍ഖാദര്‍ അര്‍ബിയുടെയും മക്കളായി മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് അഞ്ചു പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ജനിച്ചത്.

സങ്കീര്‍ണമായ പ്രസവത്തിനുള്ള പ്രത്യേക ചികിത്സയ്ക്കായി ഇവര്‍ മാലദ്വീപില്‍നിന്നു മൊറോക്കോയിലെത്തുകയായിരുന്നു. മാസം തികയുംമുന്പേ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികള്‍ക്കു പ്രത്യേക പരിചണം ആവശ്യമായതിനാല്‍ മൊറോക്കോയില്‍ത്തന്നെ തുടരുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group