Home Featured മൈസൂരുവിൽ പുലിയുടെ ആക്രമണത്തിൽ 11 വയസ്സുകാരന് ദാരുണാന്ത്യം

മൈസൂരുവിൽ പുലിയുടെ ആക്രമണത്തിൽ 11 വയസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു: മൈസൂരു ടി. നരസിപുരയില്‍ വീണ്ടും പുലിയുടെ ആക്രമണത്തില്‍ ജീവഹാനി. ഹൊരലഹള്ളി വില്ലേജിലെ ജയന്ത് എന്ന 11 കാരനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.രണ്ടു ദിവസത്തിനിടെ രണ്ടുപേരാണ് ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. വെള്ളിയാഴ്ച വയോധികയായ സിദ്ധമ്മ കൊല്ലപ്പെട്ടിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയാണ് ബാലന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ ടി. നരസിപുര റോഡില്‍ ഗതാഗതം തടഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് ബാലനെ കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ രാത്രിയായതോടെ അവസാനിപ്പിച്ചു. രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തിയത്.ഒക്ടോബര്‍ 31ന് കോളജ് വിദ്യാര്‍ഥിയായ മഞ്ജുനാഥും ഡിസംബറില്‍ കോളജ് വിദ്യാര്‍ഥിയായ മേഘ്നയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രാമവാസികളോട് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുലിയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമങ്ങളാരംഭിച്ചു.

ചുഴലിക്കാറ്റും ഈര്‍പ്പമുള്ള കാറ്റും; കേരളത്തില്‍ വീണ്ടും മഴയെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് വീണ്ടും മാറ്റം വരുന്നു. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ സജീവമായേക്കുമെന്നാണ് അറിയിപ്പ്.ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുകയെന്നാണ് പ്രവചനം. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് സാധ്യത കൂട്ടുന്നു.അതേസമയം സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group