Home Featured 11കാര​ന്‍റ ക്രൈം ത്രില്ലര്‍ ആമ​സോണില്‍ ബെസ്​റ്റ്​ സെല്ലര്‍

11കാര​ന്‍റ ക്രൈം ത്രില്ലര്‍ ആമ​സോണില്‍ ബെസ്​റ്റ്​ സെല്ലര്‍

ചാ​ല​ക്കു​ടി: അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി ജോ​ഷ്വാ ബി​ജോ​യി​യു​ടെ ക്രൈം ​ത്രി​ല്ല​ര്‍ ബെ​സ്​​റ്റ്​ സെ​ല്ല​റാ​യ​തി​ല്‍ ത്രി​ല്ല​ടി​ച്ച്‌ കാ​ടു​കു​റ്റി​ക്കാ​ര്‍. കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ വൈ​ന്ത​ല സ്വ​ദേ​ശി​യാ​യ ക​ണി​ച്ചാ​യി സു​മ​യു​ടെ​യും ബി​ജോ​യി​യു​ടെ​യും മ​ക​നാ​യ ജോ​ഷ്വാ എ​ഴു​തി​യ ‘മ​ര്‍​ഡ​ര്‍ അ​റ്റ് ദ ​ലീ​ക്കി ബാ​ര​ല്‍’ എ​ന്ന ക്രൈം ​നോ​വ​ലാ​ണ് ആ​മ​സോ​ണ്‍ കി​ന്‍​ഡി​ല്‍ ഇ- ​ബു​ക്സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​ര​ണ ദി​വ​സം​ത​ന്നെ ബെ​സ്​​റ്റ്​ സെ​ല്ല​റാ​യി മാ​റി​യ​ത്.

11കാ​ര​നാ​യ ജോ​ഷ്വാ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പു​ണെ​യി​ലാ​ണ്. അ​മ്മ അ​ധ്യാ​പി​ക​യും പി​താ​വ് ഫ്രീ​ലാ​ന്‍​സ് ജേ​ണ​ലി​സ്​​റ്റു​മാ​ണ്.

നാ​ട്ടി​ലെ​ത്തി​യ ജോ​ഷ്വാ​ക്ക് കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, കാ​തി​ക്കു​ടം പ​ന​മ്ബി​ള്ളി സ്മാ​ര​ക വാ​യ​ന​ശാ​ല എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സം​യു​ക്ത സ്വീ​ക​ര​ണം ന​ല്‍​കി. ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍​റ്​ കെ.​എ​ന്‍. ഭ​ര​ത​ന്‍, പ​ന​മ്ബി​ള്ളി സ്മാ​ര​ക വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി സി.​കെ. മോ​ഹ​ന​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ അ​യ്യ​പ്പ​ന്‍, സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യും നോ​വ​ലി​സ്​​റ്റ്​ ജോ​ഷ്വാ ബി​ജോ​യി​യെ അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ല്‍ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍​റ്​ എം.​എ​ന്‍. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ഗി​രി​ജ ഉ​ണ്ണി ഉ​പ​ഹാ​രം കൈ​മാ​റി.

കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റും വാ​യ​ന​ശാ​ല ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യ പി.​സി. അ​യ്യ​പ്പ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം ജാ​ക്സ​ണ്‍ വ​ര്‍​ഗീ​സ്, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നേ​തൃ സ​മി​തി ക​ണ്‍​വീ​ന​ര്‍ ജി​നേ​ഷ് അ​ബ്ര​ഹാം, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​രാ​യ അ​രു​ണ്‍ രാ​ജ്, പി.​സി. ശ്രീ​കു​മാ​ര്‍ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​യ ബി​ജോ​യി, സു​മ സ​ണ്ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group