Home Featured വെടിപ്പാകും; ബംഗളൂരു നഗരം മാലിന്യമുക്തമാക്കാന്‍ വരുന്നു 11 പദ്ധതികള്‍

വെടിപ്പാകും; ബംഗളൂരു നഗരം മാലിന്യമുക്തമാക്കാന്‍ വരുന്നു 11 പദ്ധതികള്‍

ബംഗളൂരു: നഗരാന്തരീക്ഷം മാലിന്യമുക്തമാക്കാന്‍ 11 വമ്ബന്‍ പദ്ധതികള്‍ വരുന്നു. ഇവക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.പതിനഞ്ചാമത് ഫിനാന്‍സ് കമീഷനാണ് പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കുക. വാഹനപ്പെരുപ്പമുള്‍പ്പെടെയുള്ള കാരണത്താല്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഓരോ ദിവസവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ജനങ്ങള്‍ പൊതുഗതാഗതം കൂടുതലായി ഉപയോഗിച്ചാല്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറച്ച്‌ മലിനീകരണം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

മലിനീകരണം കുറക്കാനായി മറ്റു പല മാര്‍ഗങ്ങളും സ്വീകരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.), ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി), ഹോര്‍ട്ടികള്‍ചര്‍ വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഡി.യു.എല്‍.ടി) എന്നിവയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുക.ആകെ 140 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

ബസ് ഡിപ്പോകള്‍ വൈദ്യുതീകരിക്കല്‍, അഞ്ച് ഡബിള്‍ ഡക്കര്‍ ബസുകള്‍ വാങ്ങല്‍, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍, 100 വൈദ്യുത ഫീഡര്‍ ബസുകള്‍ വാങ്ങല്‍ എന്നിവയാണ് ബി.എം.ടി.സി നടപ്പാക്കുന്ന പദ്ധതികള്‍.ഇതില്‍ ബസ് ഡിപ്പോകള്‍ വൈദ്യുതീകരിക്കാന്‍ 20 കോടി രൂപയും ഡബിള്‍ ഡക്കര്‍ ബസുകള്‍ക്കായി പത്തുകോടി രൂപയും ഉള്‍പ്പെടുത്തും.

പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോടി രൂപയും വൈദ്യുത ഫീഡര്‍ ബസുകള്‍ക്കായി 13 കോടി രൂപയുമാണ് കണക്കാക്കുന്നത്.മെക്കാനിക്കല്‍ സ്ട്രീറ്റ് സ്വീപ്പിങ് മെഷീനുകള്‍ ലഭ്യമാക്കല്‍, നടപ്പാതകളുടെ നിര്‍മാണം, വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സ്ഥാപിക്കല്‍, ട്രാന്‍സ്പോര്‍ട്ട് കണ്‍സ്ട്രക്ഷന്‍ മാലിന്യങ്ങള്‍ ശേഖരിക്കുക, പാര്‍ക്കുകള്‍ വികസിപ്പിക്കുക എന്നീ കാര്യങ്ങളാണ് ബി.ബി.എം.പി. ചെയ്യേണ്ടത്.

ഇതില്‍ തെരുവു ശുചീകരിക്കുന്ന യന്ത്രത്തിന് 30 കോടി രൂപയും നടപ്പാതകള്‍ക്കായി 30 കോടി രൂപയും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്കായി അഞ്ചു കോടി രൂപയും മാലിന്യ ശേഖരണത്തിനായി 20 കോടി രൂപയും പാര്‍ക്കുകളുടെ വികസനത്തിനായി അഞ്ചു കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.നഗരത്തില്‍ നിലവില്‍തന്നെ നിരവധി ഇലക്‌ട്രിക് ബസുകളാണ് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ശബ്ദരഹിത സുഖ യാത്രക്കൊപ്പം പരിസ്ഥിതി മലിനീകരണം കുറക്കാനും ഇതുമൂലം സാധിക്കുന്നുണ്ട്.

വിദേശ പഠനം: ഒഴുക്ക് തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേരളം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണത്തിന്.ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജന്‍സികളെ നിയന്ത്രിക്കാനെന്ന പേരിലാണിത്.നിയമ നിര്‍മ്മാണം പഠിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി പ്രൊഫ സജി ഗോപിനാഥ് അദ്ധ്യക്ഷനായും, വിദ്യാര്‍ത്ഥി കുടിയേറ്റത്തെക്കുറിച്ച്‌ പഠിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അദ്ധ്യക്ഷനായും രണ്ട് സമിതികള്‍ രൂപീകരിച്ചു.

സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടും സമിതിയിലുണ്ട്. സാമ്ബത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാവുന്ന ‘മസ്തിഷ്ക ചോര്‍ച്ച’ തടയുകയാണ് ലക്ഷ്യം.ചൈന, വിയറ്റ്നാം അടക്കം വിദേശ കുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലാണ് നിയമ നിര്‍മ്മാണം പരിഗണിക്കുന്നത്.കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 3500 0കുട്ടികള്‍ വിദേശത്ത് പോവുന്നു. കോടിക്കണക്കിന് രൂപ ഫീസിനത്തില്‍ പുറത്തേക്കൊഴുകുന്നു. സ്ഥിരതാമസം, വര്‍ക്ക്പെര്‍മിറ്റ് എന്നിവ നല്‍കുന്ന രാജ്യങ്ങളിലേക്കാണ് കൂടുതല്‍ ഒഴുക്ക്.

കൂടുതല്‍ സ്വതന്ത്രമായ സാമൂഹ്യസാഹചര്യം, വായ്പയുടെ ലഭ്യതക്കൂടുതല്‍ എന്നിവയുംകാരണങ്ങളാണ്. എന്നാല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടില്ലാത്ത സര്‍വകലാശാലകളിലാണ് മിക്കവരുടെയും പഠനം. ഈ കോഴ്സുകള്‍ പഠിച്ചാല്‍ ഇന്ത്യയില്‍ ജോലി ലഭിക്കില്ല. പഠനത്തിന് തിരഞ്ഞെടുക്കുന്നത് മികച്ചസര്‍വകലാശാലയാണെന്നും സാമ്ബത്തിക ചൂഷണത്തിന് ഇരയാവുന്നില്ലെന്നും ഉറപ്പിക്കാനാണ് നിയമനിര്‍മ്മാണത്തിന്റെ സാദ്ധ്യത തേടുന്നതെന്ന് പ്രൊഫ.സജിഗോപിനാഥ് ‘കേരളകൗമുദി’യോട് പറഞ്ഞു.ഐ.ടി., എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ യുവാക്കളുടെ പുറത്തേക്കു പോക്ക് കേരളത്തിന് വലിയ വെല്ലുവിളിയാണ്.

വിദേശപഠനവും തുടര്‍ന്ന് അവിടെത്തന്നെയുള്ള സ്ഥിരതാമസവും നമ്മുടെ സാമ്ബത്തിക മേഖലയ്ക്കും പ്രഹരമുണ്ടാക്കും.മുന്‍പ് ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോയിരുന്നെങ്കില്‍, ഇപ്പോള്‍ പ്ലസ്ടു കഴിയുമ്ബോഴേ ‘നാടു വിടുന്നു’. വിദേശത്ത് പോകുന്ന യുവാക്കള്‍ അവിടെ സ്ഥിരതാമസമാക്കുന്നതിനാല്‍ തൊഴിലെടുക്കാന്‍ പര്യാപ്തരായ യുവജനങ്ങള്‍ കേരളത്തില്‍ കുറയും.. ഉപരിപഠനത്തിനു ശേഷം ഇവര്‍ തിരിച്ചുവരാത്തതിനാലും, കുടുംബത്തെക്കൂടി കൊണ്ടുപോവുന്നതിനാലും യൂറോപ്യന്‍ കുടിയേറ്റം കേരളത്തിന് ഗുണകരമാവുന്നില്ല. അവരാരും ഇവിടേക്ക് പണം അയയ്ക്കുന്നുമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group