ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 1000 പ്രത്യേക സർവീസുകൾ നടത്തും. 22, 23 തീയതികളിലായിട്ടാണ് പ്രത്യേക സർവീസ് നടത്തുന്നത്. കേരളത്തിലേക്കുമാത്രം 50- ലേറെ പ്രത്യേക സർവീസുകളുണ്ട്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മൂന്നാർ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്.കേരളത്തിലേക്കുള്ള ബസുകൾ ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടും.
കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്‌ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്ന് മൈസൂരു, ഹുൻസൂർ, പിരിയപട്ടണ, വിരാജ്പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി എന്നിവിടങ്ങളിലേക്കുള്ള ബസുകളും ശാന്തിനഗറിൽനിന്നാണ് പുറപ്പെടുന്നത്
കൊച്ചിയില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍
വടക്കേക്കരയില്‍നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.ആസാം സ്വദേശികളായ ഷംസാസ്(60), ജഹദ് അലി (26), രഹാം അലി(26) എന്നിവരാണ് പിടിയിലായത്.വടക്കേക്കര പോലീസാണ് ഇവരെ പിടികൂടിയത്. ഇവിടെ നിന്നും നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗോഹട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന ആസാം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്.
ഈ കുടുംബത്തിന്‍റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറയുന്നു.സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കുട്ടികളെ പ്രതികള്‍ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഗോഹട്ടിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. പോലീസിന്‍റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകാൻ സഹായിച്ചവരെ പിടികൂടിയതും കുട്ടികളെ ഗോഹട്ടി വിമാനത്താവളത്തില്‍വച്ച് കണ്ടെത്തിയതും.