ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ട ഗ്രാമവാസികളായ ആയിരത്തിലേറെ പേരെ അവശനിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ജലസംഭരണിയില്‍ നിന്ന് പൊതു ടാപ്പുകളിലൂടെ വിതരണം ചെയ്ത മലിനജലം കുടിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. ചിലർ സുഖം പ്രാപിച്ചു വരുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുന്നവർ ഏറെയുണ്ടെന്ന് ഉഡുപ്പി ജില്ല ആരോഗ്യ ഓഫിസർ ഡോ. ഐ.പി.ഗഡദ് പറഞ്ഞു.

ബൈന്തൂർ താലൂക്കിലെ ഉപ്പുണ്ട ഗ്രാമപ്പഞ്ചായത്തിന്റെ പൈപ്പ് വെള്ളമാണ് ഗ്രാമീണർ ഉപയോഗിക്കുന്നത്. ഇവരില്‍ കർകി കള്ളി, മഡിക്കല്‍ ഭാഗങ്ങളിലുള്ളവരാണ് ആ ശുപത്രികളില്‍ കഴിയുന്നവർ ഏറെയും. മൂന്ന് ദിവസമായി മുടങ്ങിയ ജലവിതരണം വെള്ളിയാഴ്ച വൈകീട്ടാണ് പുനഃസ്ഥാപിച്ചതെന്ന് മലിനജലം കൂടുതല്‍ ആരോഗ്യ പ്രശ്നം സൃഷ്ടിച്ച രണ്ട് വാർഡുകളിലെ അംഗങ്ങള്‍ പറഞ്ഞു. സംഭവത്തെത്തുടർന്ന് ജലവിതരണം നിർത്തി വെച്ചിട്ടുണ്ട്.
ഓട്ടോയിട്ടത് നോ പാര്‍ക്കിംഗ് മേഖലയില്‍, കണ്ടുകെട്ടി ആര്‍പിഎഫ്, ഭീഷണിയുമായി 40കാരനായ ഓട്ടോ ഡ്രൈവര്‍
: നോ പാർക്കിംഗ് മേഖലയില്‍ പാർക്ക് ചെയ്ത ഓട്ടോറിക്ഷ ആർപിഎഫ് കണ്ടുകെട്ടി. പിന്നാലെ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഭീഷണിയുമായി 40കാരനായ ഓട്ടോ ഡ്രൈവർ.ചെന്നൈയിലാണ് സംഭവം. സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ നോ പാർക്കിംഗ് മേഖലയില്‍ പാർക്ക് ചെയ്ത ഓട്ടോ ആർപിഎഫ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. വാഹനം വിട്ടുതരണമെന്ന് പല്ലവൻ ശാലൈ സ്വദേശിയായ കെ പ്രകാശ് റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തിയത്.
എന്നാല്‍ 5000 രൂപ പിഴയടക്കണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പിഴ ഇളവ് ചെയ്യണമെന്ന് 40 കാരൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങാതെ വന്നതിന് പിന്നാലെയാണ് 40കാരൻ മൊബൈല്‍ ടവറില്‍ കയറി ഭീഷണിപ്പെടുത്തിയത്. പൊലീസിന്റേയും സിആർപിഎഫിന്റേയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇയാള്‍ താഴെയിറങ്ങാൻ സമ്മതിക്കുന്നത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.