ബെംഗളുരു • 6 മാസത്തിനകം ബിഎംടിസി 1000 പുതിയ ബസു കൾ നിരത്തിലിറക്കും. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള 90 ഇലക്ട്രിക് ഫീഡർ ബസുകൾ ഉൾപ്പെടെയാണിത്. 840 എസി ബസുകൾ ഉൾപ്പെടെ 6400 ബസു കളാണ് ബിഎംടിസിക്കു നിലവിലുള്ളത്. പുതിയ ബസുകളിൽ 565 എണ്ണം സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് ഇറ ക്കുക. ഇലക്ട്രിക് ബസുകൾ കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിൽപെടുത്തി കാണിറക്കുന്നത്. വാടക
ലോക്ഡൗണിനെ തുടർന്നു മാസങ്ങളോളം സർവീസ് നിലച്ച കഴിഞ്ഞ വർഷം ബിഎംടിസി 361 പുതിയ ബസുകളാണിറക്കിയത്. ഓരോ വർഷവും കാലപ്പഴക്കം ചെന്ന 700-800 ബസുകൾ സർ വീസ് അവസാനിപ്പിക്കാറുമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞ് ജനജീവിതം സാധാരണ നി ലയിലായതോടെ ബിഎംടിസി ബസുകളിൽ തിരക്കേറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി കൂടുതൽ ബസുകൾ ഇറക്കാൻ തീരുമാനിച്ചത്. ഇല ക്ട്രിക് ബസുകളിൽ 5 എണ്ണം 1 2 ആഴ്ചയ്ക്കകം സർവീസ് ആരം ഭിക്കും.