Home Featured പച്ചക്കറി മാലിന്യങ്ങള്‍ ഉപയോഗിച്ച്‌ വീട്ടില്‍ തന്നെ പേപ്പര്‍ നിര്‍മിച്ച്‌ 10 വയസുകാരി ബെംഗളൂരു സ്വദേശി

പച്ചക്കറി മാലിന്യങ്ങള്‍ ഉപയോഗിച്ച്‌ വീട്ടില്‍ തന്നെ പേപ്പര്‍ നിര്‍മിച്ച്‌ 10 വയസുകാരി ബെംഗളൂരു സ്വദേശി

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് 10 വയസുകാരി മാന്യ ഹര്‍ഷ.
ബംഗളൂരു സ്വദേശിയായ ഈ കുട്ടി പച്ചക്കറി തോലുകളിലൂടെ പരിസ്ഥിതി സൗഹ‌ൃദ പേപ്പര്‍ നിര്‍മിച്ച്‌ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മാന്യ യു.എന്‍-വാട്ടറിന്റെ പ്രശംസയും നേടിയിട്ടുണ്ട്ആ റാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിയായ മാന്യ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രചാരണത്തിനു വേണ്ടിയാണ്. തന്റെ മുത്തശ്ശിയുടെ ഗ്രാമത്തിലെ വീട്ടില്‍ വളര്‍ന്ന മാന്യക്ക് പ്രകൃതിയോട് വളരെ സ്നേഹമായിരുന്നു. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങള്‍ കണ്ടപ്പോള്‍ അതിനായി എന്തെങ്കിലും ചെയ്യണമെന്ന് അവള്‍ക്ക് തോന്നി. അന്നുമുതല്‍ അവള്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ തുടങ്ങി.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായി ഒരു ബ്ലോഗും തുടങ്ങിയിരുന്നു. കൂടാതെ പ്രകൃതിയെപ്പറ്റി അഞ്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2020 ല്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍‌ഡ്സ് അവളെ അംഗീകരിച്ചു.വേനല്‍ക്കാല അവധിക്ക് ശേഷമാണ് മാന്യ മരങ്ങളെ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സൗഹൃദ പേപ്പര്‍ നിര്‍മിക്കുന്ന വിദ്യ കണ്ടെത്തിയത്. ഈ രീതി ഉപയോഗിച്ച്‌ 10 ഉള്ളിത്തോലില്‍ നിന്നും നാല് പേപ്പറുകള്‍ നിര്‍മിക്കാന്‍ കഴിയും എന്നാണ് മാന്യ പറയുന്നത്. നാല് ഘട്ടങ്ങളിലൂടെയാണ് പരിസ്ഥിതി സൗഹ‌ൃദ പേപ്പര്‍ നിര്‍മിക്കുന്നത്.

പേപ്പര്‍ നിര്‍മിക്കുന്നതിനായുള്ള നാല് ഘട്ടങ്ങള്‍

  1. ആദ്യം പച്ചക്കറി തോലുകള്‍ ചവറ്റുകുട്ടയില്‍ കളയുന്നതിന് പകരം അവ ശേഖരിച്ച്‌ വയ്ക്കുക. പല നിറത്തിലുള്ള പേപ്പറിനായി പല നിറത്തിലുള്ള പച്ചക്കറി തോലുകള്‍ ഉപയോഗിക്കുക. ഉള്ലിത്തോലില്‍ നിന്നും പര്‍പ്പിള്‍ നിറത്തിലുള്ള പേപ്പറും ചോളത്തില്‍ നിന്നും മഞ്ഞ നിറത്തിലുള്ള പേപ്പറുമാണ് ലഭിക്കുക.

2.രണ്ടാമതായി ഒരു കുക്കറില്‍ വെള്ലം നിറച്ച്‌ അതില്‍ ബേക്കിംഗ് സോ‌ഡയും പച്ചക്കറി തോലുകളും ഇട്ട് മൂന്നു മണിക്കൂറോളം വേവിക്കുക. പള്‍പ്പ് എടുക്കുന്നതിന് ബേക്കിംഗ് സോ‌ഡ സഹായിക്കും എന്നാണ് മാന്യ പറയുന്നത്.

  1. തണുത്തതിനു ശേഷം കിട്ടിയ പള്‍പ്പിനെ പൊടിച്ച്‌ ശുദ്ധജലത്തില്‍ ലയിപ്പിക്കുക.
  2. അധികമായുളള ജലം അരിച്ചു മാറ്റിയ ശേഷം ഒരു പരന്ന പ്രതലത്തില്‍ ഉണങ്ങാന്‍ വയ്ക്കുക. ഒരു ദിവസത്തിനു ശേഷം പേപ്പര്‍ തയ്യാറാകും എന്ന് മാന്യ പറയുന്നു.

വളരെയേറെ പരിശ്രമത്തിനു ശേഷമാണ് പേപ്പര്‍ ശരിയായ രീതിയില്‍ നിര്‍മിക്കാന്‍ സാധിച്ചത് എന്നാണ് മാന്യ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഈ പത്തുവയസുകാരി ചെയ്യുന്ന ശ്രമങ്ങള്‍ ഏവര്‍ക്കും മാ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group