Home Featured ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിച്ച 10 പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിച്ച 10 പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു ∙ നഗരത്തിൽ അനധികൃതമായി തങ്ങിയ 10 പാക്കിസ്ഥാൻ സ്വദേശികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ, കഴിഞ്ഞ 10 ദിവസത്തിനിടെ നഗരത്തിൽ നിന്ന് അറസ്റ്റിലായ പാക്ക് പൗരന്മാരുടെ എണ്ണം 17 ആയി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ ഇന്റർനാഷനലിന്റെ പ്രവർത്തകരാണ് പിടിയിലായവരെന്നും വ്യാജപേരുകളിലാണ് ഇവർ ഒളിച്ചുതാമസിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇവർക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടും മറ്റും തരപ്പെടുത്തിക്കൊടുത്ത ഉത്തർപ്രദേശ് സ്വദേശി പർവേസിനെ കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

മകന്റെ കുഞ്ഞിനെ പ്രസവിക്കണം; നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അനുമതി നല്‍കി കോടതി

നാല് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മരിച്ചുപോയ മകന്റെ ബീജം ഉപയോഗിച്ച്‌ കുഞ്ഞിനെ പ്രസവിക്കാൻ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി.രക്താർബുദത്തെ തുടർന്ന് 30-ാം വയസില്‍ മരിച്ച പ്രീത് ഇന്ദർ സിംഗിന്റെ കുഞ്ഞിന് ജന്മം നല്‍കാനാണ് മാതാവായ ഹർബീർ കൗറിന് അനുമതി ലഭിച്ചത്.2020 സെപ്‌തംബറിലാണ് രക്താർബുദത്തിന്റെ വകഭേദമായ നോണ്‍ -ഹോഡ്‌കിൻസ് ലിംഫോമയെ തുടര്‍ന്ന് അവിവാഹിതനായ പ്രീത് മരിക്കുന്നത്. മരണാനന്തരം പ്രീതിന്റെ ബീജം ഗംഗാ റാം ആശുപത്രിയിലെ ഫെർട്ടിലിറ്റി ലാബില്‍ സൂക്ഷിച്ചു. ഈ ബീജം ഉപയോഗിച്ച്‌ പേരക്കുട്ടിയെ പ്രസവിക്കാനാണ് കോടതി അനുമതി നല്‍കിയത്.’ഞങ്ങള്‍ക്ക് മകനെ നഷ്‌ടപ്പെട്ടു.

കോടതി ഇപ്പോള്‍ നല്‍കിയ അനുമതി ഞങ്ങള്‍ക്ക് വളരെ വലിയ സമ്മാനമാണ്. ഇതിലൂടെ ഞങ്ങളുടെ മകനെ തിരികെ നേടാൻ സാധിക്കും’, കോടതി വിധിയില്‍ പ്രതികരിച്ചുകൊണ്ട് പ്രീതിന്റെ മാതാവ് ഹർബീർ കൗർ പറഞ്ഞു.ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പി ആരംഭിച്ചാല്‍ അത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍, അതിന് മുമ്ബ് ബീജം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. പ്രീതും ഇതിന് സമ്മതിച്ചു. തുടർന്ന് 2020 ജൂണ്‍ 27ന് ബീജം ശേഖരിച്ച്‌ സൂക്ഷിച്ചു. പിന്നീട് മകന മരിച്ച്‌ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗുർവീന്ദർ സിംഗും ഭാര്യ ഹർബീർ കൗറും മകന്റെ ബീജത്തിനായി ഗംഗാ റാം ആശുപത്രിയിലെത്തിയെങ്കിലും ബീജം കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു.

ഇതിന് പിന്നാലെയാണ് ബീജം വിട്ട് കിട്ടാന്‍ ഇരുവരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.മകന്റെ ബീജ സാമ്ബിള്‍ ഉപയോഗിച്ച്‌ ജനിക്കുന്ന കുട്ടിയെ വളർത്തുമെന്ന് അറുപതുകളിലുള്ള ദമ്ബതികള്‍ കോടതിയെ അറിയിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണ ശേഷം കുട്ടിയുടെ പൂർണ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുമെന്ന് അവരുടെ രണ്ട് പെണ്‍മക്കളും കോടതിയില്‍ ഉറപ്പ് നല്‍കി.

പക്ഷേ, കേസ് നീണ്ടത് വാടക ഗർഭപാത്രം കിട്ടാത്തതിനാലാണെന്ന് കുടുംബം പറഞ്ഞു. 2018ലും 2019ലും സമാനമായ കേസുകളില്‍ മരിച്ച്‌ പോയ മക്കളുടെ ബീജം ഉപയോഗിച്ച്‌ പുന്തുടര്‍ച്ചാവകാശിയെ ഉണ്ടാക്കാന്‍ കോടതി മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതേസമയം, ഇന്ത്യൻ നിയമപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം നിയമവിരുദ്ധമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group