ബെംഗളുരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള പത്തുവരിപ്പാത 2022 ഡിസംബറോടെ സജ്ജമാകും:മന്ത്രി സി സി പാട്ടീൽ

ബെംഗളൂരു : ബുധനാഴ്ച നിയമസഭാ കൗൺസിലിൽ പൊതുമരാമത്ത് മന്ത്രി സി സി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.എംഎൽസി മരിതിബ്ബ ഗൗഡയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു, “പണികൾ അതിവേഗം നടക്കുന്നു, 2022 ഡിസംബറോടെ പണി പൂർത്തിയാക്കാനാണ് പദ്ധതി”. കൂടാതെ ഈ ഭാഗത്തെ അടിപാതയുടെയും സർവീസ് റോഡുകളുടെയും ഗുണനിലവാരം പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.മന്ത്രിയുടെ വാക്കുകൾ പ്രകാരം, ബെംഗളൂരു മുതൽ നിഡഘട്ട വരെയുള്ള 56.20 കിലോമീറ്റർ പാക്കേജ് 1 മെയ് മാസത്തിലും നിഡഘട്ട മുതൽ മൈസൂരു വരെയുള്ള 61.104 കിലോമീറ്റർ പാക്കേജ് 2 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

error: Content is protected !!
Join Our WhatsApp Group