ദില്ലി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വീഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. ചടങ്ങിൽ 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ നിരന്തരമായ പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗം കൂടിയാണ് ഇതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ഈ പരിപാടി. രാജ്യത്ത് മതിയായ തൊഴിലവസരങ്ങൾ ഇല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇത് ഭരണകക്ഷിയായ ബിജെപി തള്ളുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തെ നേരിടാനും ഈ നീക്കം ബിജെപിയെ സഹായിക്കും.
ഈ വർഷം ജൂണിൽ പ്രധാനമന്ത്രി മോദി വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ “മിഷൻ മോഡിൽ” റിക്രൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ അവസ്ഥ അവലോകനം ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം വന്നത്. കേന്ദ്രസർക്കാരിന്റെ 38 മന്ത്രാലയങ്ങളിലേക്കോ വകുപ്പുകളിലേക്കോ ആണ് രാജ്യത്തുടനീളമുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ. നിയമിതരായവർ ഗ്രൂപ്പ് എ, ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തലങ്ങളിൽ സർക്കാരിൽ ചേരും.
കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ, എൽഡിസി, സ്റ്റെനോ, പിഎ, ആദായനികുതി ഇൻസ്പെക്ടർമാർ, എംടിഎസ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഈ റിക്രൂട്ട്‌മെന്റുകൾ മന്ത്രാലയങ്ങളും വകുപ്പുകളും സ്വയം അല്ലെങ്കിൽ യു പി എസ് സി. എസ് എസ് സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജൻസികൾ വഴിയാണ് നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതികവിദ്യ കാര്യക്ഷമമാക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അടുപ്പക്കാര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് പാസ് വേര്‍ഡ് കൈമാറിയോ?; കൈ പൊള്ളും, പുതിയ തീരുമാനം
സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോമിന്റെ പാസ് വേര്‍ഡ് അടുപ്പമുള്ളവര്‍ക്ക് കൈമാറുന്നത് പതിവാണ്.
പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ വീഡിയോ സ്ട്രീമിങ് കമ്ബനിയായ നെറ്റ് ഫ്‌ളിക്‌സ്. 2023 മുതല്‍ ഇത് നടപ്പാക്കാനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്.
ഇത് നടപ്പാകുന്നതോടെ പാസ് വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവിന്റെ ചെലവ് വര്‍ധിക്കും. പാസ് വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതാണ് വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിലയിരുത്തല്‍. മൂന്നാമത്തെ പാദത്തില്‍ 24.1 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്ബനിക്ക് ലഭിച്ചത്. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണെന്നാണ് കമ്ബനിയുടെ കണക്കുകൂട്ടല്‍.
2022ന്റെ ആദ്യ പകുതിയില്‍ 12 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും കമ്ബനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രൈമാസ കണക്കുകള്‍ വിശദീകരിക്കുന്ന സമയത്താണ് ലോഗിന്‍ വിശദാംശങ്ങള്‍ കൈമാറുന്ന ഉപയോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ച കാര്യം കമ്ബനി അറിയിച്ചത്. എന്നാല്‍ ഫീസ് എത്രയായിരിക്കും എന്ന കാര്യം കമ്ബനി അറിയിച്ചിട്ടില്ല. നാലു ഡോളര്‍ വരെയാകാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.