ലോക്ക്ഡൗൺ നിയമലംഘനം; ഹാവേരി ജില്ലയിൽ മാത്രം പോലീസ് പിഴ ഈടാക്കിയത് 34 ലക്ഷം രൂപ

കർണാടക: ലോക്ക്ഡൗൺ നിയമലംഘനത്തിനും മാസ്ക് ധരിക്കാത്തതിനും, ഹാവേരി ജില്ലയിൽ മാത്രം പോലീസ് പിഴ ഈടാക്കിയത് 34 ലക്ഷം രൂപ.അവശ്യ സേവനങ്ങളെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അനാവശ്യമായി പലരും പുറത്ത് കറങ്ങി നടക്കുന്നതായി,പ്രത്യേകിച്ച് ഹവേരി, റാണെബെനൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയതായി ,” എസ്പി ഹനുമന്താരയ പറഞ്ഞു.

കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ച വെണ്ടർമാർക്കെതിരെ, കർണാടക പകർച്ചവ്യാധി നിയമപ്രകാരം 134 കേസുകൾ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിയമപ്രകാരം 83 കേസുകൾ, ജില്ലയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കോവിഡ് -19 തരംഗത്തിന് ശേഷം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പിഴ ഈടാക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം ആളുകൾ ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കുകയും അനാവശ്യമായി വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കുകയും ചെയ്യുക എന്നതാണ്, അദ്ദേഹം കൂട്ടി ചേർത്തു

മാസ്ക് ധരിക്കാത്തതിന് പോലീസ് 28,084 ചെല്ലാനിൽ നിന്നായി 28,08,400 രൂപ പിരിച്ചെടുത്തു . മൊത്തം 3,850 വാഹനങ്ങൾ പിടിച്ചെടുത്തു. കർഫ്യു നിയമം ലങ്കിച്ചവർക്കെതിരെ, കെഇഡിഎ, എൻ‌ഡി‌എം‌എ പ്രകാരം പോലീസ് 217 കേസുകൾ രജിസ്റ്റർ ചെയ്തു.

മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത ; 27 നു മുൻപായി സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ മെട്രോ റെയിൽ കോർപറേഷൻ

കർണാടകയിൽ കോളേജുകൾ ഉടൻ തുറന്നേക്കും;സ്കൂളുകൾ തുറക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശം

Related posts

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു

എഞ്ചിനില്ലാതെ 6 കിലോമീറ്ററോളം ഓടിയ ഏഴ് റെയിൽവേ കോച്ചുകൾ പാളം തെറ്റി; ഗേറ്റ് കീപ്പറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം