മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത ; 27 നു മുൻപായി സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ മെട്രോ റെയിൽ കോർപറേഷൻ

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത, സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ ജൂൺ 27 അവസാന തീയതി ആയി മെട്രോ റെയിൽ കോർപറേഷൻ സ്വയം പ്രഖ്യാപിച്ചു.

ഇതുപ്രകാരം ജൂൺ 27 ഓടുകൂടി സുരക്ഷാ പരിശോധനകൾക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

റെയിൽവേ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ആണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന നടത്തി അനുമതിപത്രം നൽകേണ്ടത്.

പ്രാഥമിക അപേക്ഷ മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ കണ്ടെത്തിയ എല്ലാ പോരായ്മകളും നികത്തി ജൂൺ 27 കൂടി വിദഗ്ധ പരിശോധനയ്ക്ക് പൂർണ സജ്ജമാകും എന്നും മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

Related posts

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു

എഞ്ചിനില്ലാതെ 6 കിലോമീറ്ററോളം ഓടിയ ഏഴ് റെയിൽവേ കോച്ചുകൾ പാളം തെറ്റി; ഗേറ്റ് കീപ്പറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം