എഞ്ചിനില്ലാതെ 6 കിലോമീറ്ററോളം ഓടിയ ഏഴ് റെയിൽവേ കോച്ചുകൾ പാളം തെറ്റി; ഗേറ്റ് കീപ്പറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

തിരുപ്പത്തൂര്‍: തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ജോലാര്‍പേട്ട ജങ്ഷനിലെ റെയില്‍വേ യാര്‍ഡില്‍ നിന്ന് എഞ്ചിനില്ലാതെ തനിയെ ഓടിയ ഏഴ് ശൂന്യമായ റെയില്‍വേ കോച്ചുകള്‍ തമാലേരി മുത്തൂരിന് സമീപം പാളംതെറ്റി.ബെംഗളൂരു-ചെന്നൈ പ്രധാന പാതയിലാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. യാര്‍ഡില്‍ നിന്നിറങ്ങി ആറ് കിലോമീറ്ററോളം വേഗത്തില്‍ സഞ്ചരിച്ച കോച്ചുകള്‍ വലിയൊരു അപകട ഭീഷണിയാണ് ഉയര്‍ത്തിയത്.കോച്ചുകള്‍ മറിയുന്നതിന്റെ അസ്വാഭാവിക ശബ്ദം കേട്ട ഗേറ്റ് കീപ്പര്‍ ഉടനടി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു ഭാഗത്തുനിന്നും ജോലാര്‍പേട്ടയിലേക്ക് വരികയായിരുന്ന ട്രെയിനുകള്‍ വിവിധ കേന്ദ്രങ്ങളില്‍ അടിയന്തരമായി നിര്‍ത്തിയിട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

അറ്റകുറ്റപ്പണികള്‍ക്കായി കോച്ച്‌ മെയിന്റനന്‍സ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴ് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. ഷണ്ടിംഗ് എഞ്ചിന്‍ ഉപയോഗിച്ച്‌ തള്ളിയ കോച്ചുകള്‍ ജീവനക്കാര്‍ കൃത്യമായി സുരക്ഷിതമാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇവ തനിയെ ഓടാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.യാര്‍ഡിന്റെ അതിര്‍ത്തി കടന്ന് മെയിന്‍ ലൈനിലേക്ക് പ്രവേശിച്ച കോച്ചുകള്‍ തമാലേരി മുത്തൂരിന് സമീപത്തുവെച്ച്‌ പാളം തെറ്റുകയായിരുന്നു. വിവരമറിഞ്ഞ് ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി പാളത്തില്‍ കിടന്ന കോച്ചുകള്‍ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ റെയില്‍വേ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും

ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; യാത്രാസമയം 16 മണിക്കൂറായി കുറയും

7 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്ക് വീണ്ടും നീക്കം, മുഖ്യമന്ത്രിക്ക് നിവേദനം