കോൺഗ്രസ് ഹെല്പ് ലൈൻ ആശ്വാസമാകും , ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം എൻ എ ഹാരിസ് എം എൽ എ

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സൗജന്യ യാത്ര സൗകര്യം നിയന്ത്രിക്കുന്നതിന് വേണ്ടി എൻ എ ഹാരിസ് എം എൽ എ യുടെ നേതൃത്വത്തിൽ ഹെല്പ് ലൈൻ തുറന്നു . ഇരു സംസ്ഥാനങ്ങളിലെയും യാത്ര പാസ് ഉള്ളവർക്ക് മാത്രമായിരിക്കും യാത്ര സൗകര്യം അനുവദിക്കുന്നത് .

രാവിലെ 8 മുതൽ 11 മണി വരെ യായിരിക്കും ഹെല്പ് ലൈൻ പ്രവർത്തനം .ഇനിയും സ്വന്തം വാഹന സൗകര്യം ഇല്ലാത്ത കാരണം യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് കെ പി സി സി യെ ബന്ധപ്പെടാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

യാത്ര സൗകര്യം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനുള്ള കോണ്ടാക്ട് നമ്പർ :+91 7531888888, +91 9129777777

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി കെ ശിവ കുമാറിന്റെ നേതൃത്വത്തിലായിരുന്നു സംവിധാനം ഒരുക്കിയത് . കോർഡിനേറ്റർ ആയി മലയാളി കൂടിയായ കോൺഗ്രസ് നേതാവ് എൻ എ ഹാരിസ് എം എൽ എ യെ ചുമതല ഏൽപിക്കുകയായിരുന്നു .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്