കര്‍ണ്ണാടക നിയമസഭ ഹാള്‍ പരിസരത്ത് മന്ത്രിയും ബി ജെ പി എം എല്‍ എയും തമ്മില്‍ പോര്

ബംഗളൂരു : കേന്ദ്രവും കര്‍ണ്ണാടകയും ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിയും എം എല്‍ എയും വിധാന്‍ സൗധ പരിസരത്ത് നടന്ന വാഗ്വാദം കൈയാങ്കളിയിലെത്തി. നഗര കാര്യ മന്ത്രി കെ സി നാരായണയും ബി ജെ പി നേതാവും കഡുര്‍ എം എല്‍ എയുമായ ബെള്ളി പ്രകാശും തമ്മിലായിരുന്നു പോര്‍വിളി.

കർണാടക കോവിഡ് അപ്ഡേറ്റ് (21-09-2020)

നിയമസഭ സമ്മേളന നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബാണ് ഇരുവരും കൊമ്ബുകോര്‍ത്തത്. പാര്‍ട്ടി എം എല്‍ എമാരായ സതീഷ് ജര്‍കിഹോളി, കെ അന്നദാനി എന്നിവര്‍ ചേര്‍ന്ന് രണ്ടു പേരേയും പിടിച്ചുമാറ്റി.

തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചിട്ടും മന്ത്രി നാരായണ വകുപ്പുതല നടപടി വൈകിക്കുന്നത് പ്രകാശ് പരസ്യമായി ചോദ്യം ചെയ്തതാണ് പ്രകോപനം.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍