ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ് കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്സായിരുന്ന രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കോട്ടയം ഞീഴുര്‍ സ്വദേശിയാണ്. കൊവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്നാണ് രാജമ്മ. എല്‍.എന്‍.ജെപി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം. നേരത്തെ സ്വകാര്യ ആശുപത്രിയായ കല്‍റയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക രോഗബാധിതയായി മരിച്ചിരുന്നു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി