നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!

കെ എസ് ആർ ടി സി പരിസരത്ത് തുപ്പിയാൽ ഇനി മുതൽ 100 പിഴ ഈടാക്കും. കോവിഡ് സുരക്ഷാ പശ്ചാത്തലത്തിൽ കർണാടക ആർടിസി ബസ്റ്റാന്റുകളുടേയും ഡിപ്പോകളുടേയും പരിസരത്ത് യാത്രക്കാർ തുപ്പുന്നതിന് വിലക്കേർപ്പെടുത്തി.

ബസ്റ്റാന്റുകളിൽ ഇനി മുതൽ നോ സ്പിറ്റിംഗ് എന്ന് കന്നഡ ഇംഗ്ലീഷ് ഭാഷകളിൽ അതേ സമയം ബോർഡുമുണ്ടാകും. കെ എസ് ആർ ടി സി ജീവനക്കാർ വിലക്ക് ലംഘിച്ചാൽ 200 രൂപയാണ് പിഴ.

ബെംഗളൂരു നഗര പാലിക ഏപ്രിൽ മാസം പൊതുസ്ഥലത്ത് തുപ്പുന്നതും, മൂത്രവിസർജനം ചെയ്യുന്നതും, മാലിന്യം നിക്ഷേപിക്കുന്നതും തടയാൻ കർശനമായ നിയന്ത്രങ്ങൾ കൊണ്ടുവന്നിരുന്നു.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു