176 പേർക്ക് ഇന്ന് കോവിഡ്:7000 ത്തിലെത്തി കർണാടക

ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 176 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7000 ആയി. ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്

ബെംഗളുരു അർബൻ ജില്ലയിലാണ്. 42 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഉഡുപ്പി 21, ബെംഗളുരു റൂറൽ 1, ദക്ഷിണ കന്നഡ 05, ബീദർ 20, റായിലൂർ 2, ഹാസൻ 1, രാംനഗര 3, ധാർവാഡ് 10, കോലാർ 7, വിജയപുര 1, ഉത്തര കന്നഡ 6, മാണ്ഡ്യ 5, ബെല്ലാരി 8, ബാഗൽകോട്ട 4, ഹാവേരി 1, യാദഗിരി 22,ബെൽഗാവി 1, കൽബുർഗി 13, ഷിമോഗ 2 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം  

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചു പേർ ഇന്ന് മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 86 ആയി. ഇന്ന് രോഗം ഭേദമായത് 312 പേർക്കാണ്. ഇതോടെ

സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 3955 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2956 ആണ്

Related posts

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി