‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുള്ള (ഇ.ഡി) അന്വേഷണ അധികാരം സ്വതന്ത്രമല്ലെന്നും, മുന്നില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി ‘സൂപ്പർ പോലീസ്’ അല്ലെന്നും കർണാടക ഹൈക്കോടതി.പ്രാഥമിക കുറ്റകൃത്യങ്ങളില്‍ (Scheduled Offence) കേസ് നിലനില്‍ക്കുമ്പോള്‍ മാത്രമേ ഇ.ഡിക്ക് അന്വേഷണം നടത്താൻ അധികാരമുള്ളൂവെന്നും കോടതി ഓർമ്മിപ്പിച്ചു.കേവലം സംശയത്തിന്റെ പേരില്‍ മാത്രം സ്വമേധയാ കേസ് എടുക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് എം.ഐ. അരുണാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കർണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ കെ.വൈ. നഞ്ചേഗൗഡയ്ക്കും അനുബന്ധ വ്യക്തികള്‍ക്കുമെതിരെ ഇ.ഡി ആരംഭിച്ച കേസിന്റെ തുടർനടപടികളും സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.ഇതുകൂടാതെ, സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചുകൊണ്ടുള്ള പി.എം.എല്‍.എ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹർജിക്കാരില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കാനും നിർദേശിച്ചു. നിയമം അനുശാസിക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് മാത്രമേ അന്വേഷണ ഏജൻസികള്‍ക്ക് പ്രവർത്തിക്കാനാകൂ എന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Related posts

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍