ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തൂങ്ങിമരിച്ച നിലയില്‍; ഞെട്ടലോടെ ആരാധകര്‍

മുംബൈ: ( 14.06.2020) ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തൂങ്ങിമരിച്ച നിലയില്‍. ഈയിടെ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ധോണിയില്‍ നായകനായി അഭിനയിച്ച പ്രമുഖ ഹിന്ദി നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ (34) ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുജോലിക്കാരാണ് സുശാന്ത് സിംഗ് കിടക്ക മുറിയില്‍ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സുശാന്ത് സിംഗ് രാജ്പുത് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച്‌ പവിത്ര രിഷ്ത എന്ന ഹിന്ദി സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ധോണി എന്ന സിനിമയെ കൂടാതെ കേദാര്‍നാഥ്, കായ് പോ ചെ എന്നീ സിനിമകളിലും മികച്ച അഭിനയം കാഴ്ച വെച്ച സുശാന്ത് പുതിയ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു.ആത്മഹത്യാ കാരണം ഇതുവരെ വ്യക്തമല്ലെന്ന് മുംബൈ പോലീസ് അറിയിച്ച്‌. നാല് ദിവസം മുമ്ബ് സുശാന്ത് സിംഗിന്റെ മുന്‍ സെക്രട്ടറി കെട്ടിടത്തിന് താഴെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവവുമായി സുശാന്തിന്റെ മരണത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി