ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേർക്ക് : 387 പേർക്ക് രോഗം ഭേദമായി, മൂന്ന് മരണം

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 308 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5760 ആയി ഉയർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഭേദമായ ദിവസം കൂടിയാണ് ഇന്ന്.

387 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.ഏറ്റവും കൂടുതൽ രോഗം ഇന്ന് സ്ഥിരീകരിച്ചത് കൽബുർഗി ജില്ലയിലാണ് 99 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചത്. യാദഗിരി 66, ബെംഗളുരു അർബൻ 18, ഹാസൻ 3, ധാവൻഗരെ, ദക്ഷിണ കന്നഡ 3, ബീദർ 48, ധാർവാഡ് 4, ഗദഗ് 6, ഷിമോഗ 4, ഉഡുപ്പി 45, ബെല്ലാരി 8, ബാഗൽകോട്ട 2, കൊപ്പൽ 1,രാംനഗര 1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 277 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

ഇന്ന് രോഗ മുക്തി നേടിയതിൽ 215 പേർ ഉഡുപ്പി ജില്ലയിലാണ്. കൽബുർഗി 47, റാ 9, വിജയപുര 29, യാദ ഗിരി 23, ഹാസൻ 16, മാണ്ഡ്യ 11, ധാർവാർഡ് 6, തുംകൂർ 6, ഹവേരി 5 എന്നിങ്ങനെയാണ് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ 2519 എണ്ണം ആയി

ഇന്ന് മൂന്നു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളുരു അർബനിൽ ചികിത്സയിലായിരുന്ന മൂന്ന് പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 64 ആയി.

Related posts

ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റു; രണ്ട് വിദേശ പൗരന്മാര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു സബര്‍ബൻ പദ്ധതിയുടെ കരാര്‍ അദാനി പിന്തുണയുള്ള കമ്പനിക്ക്; 665 കോടി രൂപയുടെ മല്ലിഗെ ലൈൻ

വന്ദേഭാരത് സ്ലീപ്പര്‍ കീശ കീറും? ബെംഗളൂരു യാത്രയ്ക്ക് 4450 രൂപ; തേഡ് എസി 2810, ടിക്കറ്റ് ബുക്കിങ് തുടങ്ങി