ബെംഗളൂരു-മുംബൈ, മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ റെഡി. നാളെ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും.നവംബര്‍ മൂന്ന് ചൊവ്വാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കും. 27652 എന്ന നമ്പറിലുള്ള ട്രെയിന്‍ ആണ് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് മുംബൈ സിഎസ്എംടിയിലേക്ക് സര്‍വീസ് നടത്തുക.രണ്ട് ഭാഗത്തേക്കുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ആണ് മുംബൈക്കും ബെംഗളൂരുവിനുമിടയില്‍ സര്‍വീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് പോക്കറ്റ് കീറുമോ എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടാകും.
ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കാം. അല്ലെങ്കില്‍ റെയില്‍ കണക്ട്, റെയില്‍വണ്‍ ആപ്പുകകള് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഓഫ്ലൈന് ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ റെയില്‍വെ സ്റ്റേഷനുകളിലെ പിആര്‍എസ് കൗണ്ടറുകളില്‍ എത്തണം. 16 കോച്ചുള്ള ട്രെയിന്‍ ആണ് അനുവദിച്ചിട്ടുള്ളത്. എസി 3 ടയര്‍, എസി 2 ടയര്‍, എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്നുതരം കോച്ചുകളാണ് ഈ ട്രെയിനുലുള്ളത്.മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഫസ്റ്റ് എസി കോച്ചിലാണ് യാത്ര ചെയ്യുന്നത് എങ്കില്‍ 4450 രൂപയാണ് ടിക്കറ്റ് നിരക്ക്. സെക്കന്റ് എസിയില്‍ ആണെങ്കില്‍ 3630 രൂപയും തേഡ് എസിയില്‍ 2810 രൂപയുമാണ് ടിക്കറ്റിന് വേണ്ടി വരിക. വിമാനയാത്രയേക്കാള് ചെലവ് കുറവാണ് വന്ദേഭാരത് സ്ലീപ്പറിന്. എന്നല്‍ മറ്റു ട്രെയിനുകളേക്കാള്‍ നിരക്ക് കൂടുതലും.വന്ദേഭാരത് യാത്ര മണിക്കൂര്‍ സ്റ്റോപ്പുകള്‍ ഇതാണ്ബെംഗളൂരുവില് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്റെ ആദ്യ സ്റ്റോപ്പ് ആനന്ദ്പൂരിലാണ്.
ഗുണ്ടകല്‍, റായ്ചൂര്, യദ്ഗിര്‍, കലബുറഗി, സോളാപൂര്‍, പൂനെ, കല്യാണ്‍ എന്നീ സ്റ്റേഷനുകള്‍ പിന്നിട്ടാണ് മുംബൈയില്‍ എത്തുക. ബെംഗളൂരുവില്‍ നിന്ന് ആനന്ദ്പൂരിലേക്ക് പോകുന്നവര്‍ക്ക് 1010, 1305, 1600 എന്നിങ്ങനെയാണ് മൂന്ന് കോച്ചുകളിലെയും ടിക്കറ്റ് നിരക്ക്. പിന്നീടുള്ള സ്റ്റേഷനുകളിലേക്ക് തുക അല്പ്പമായി ഉയരും.വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നവര്‍ക്ക് ഏകദേശം 6000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ട്രെയിന്‍ യാത്ര പോലെ അല്ല വിമാനയാത്ര. അല്‍പ്പസമയം നേരത്തെ എത്തണം. കൂടാതെ കര്‍ശനമായ പരിശോധനയുമുണ്ടാകും. എന്നാല്‍ വന്ദേഭാരത് സ്ലീപ്പറില്‍ പോകുന്നവര്‍ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എത്തിയാല്‍ മതി. മാത്രമല്ല, രാത്രിയിലാണ് ഈ ട്രെയിനുകള്‍ ഇരുഭാഗത്തേക്കും സര്‍വീസ് നടത്തുന്നത്. രാത്രി കയറിയാല്‍ ഉറങ്ങി എണീക്കുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതും നേട്ടമാണ്. എന്നാല്‍ വിമാന യാത്രയ്ക്ക് എല്ലാംകൂടെ ചേര്‍ന്ന് മൂന്നര മണിക്കൂര്‍ മതി. വന്ദേഭാരത് സ്ലീപ്പറിന് 16 മണിക്കൂര്‍ വേണം.