വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയില്‍ നിന്നും വെടിയുണ്ട പിടിച്ചെടുത്തു

ദുബായിലേക്കുള്ള യാത്രക്കായി കോയമ്ബത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയില്‍ വെടിയുണ്ട കണ്ടെത്തി.എറണാകുളം സ്വദേശി ഷിബു മാത്യു (48) ആണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. യാത്രക്കാരനെ പീലമേട് പൊലീസിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി ദുബായിലെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ ജോലി ചെയ്യുകയാണ് ഷിബു മാത്യു.

ഉച്ചകഴിഞ്ഞ് ദുബായിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനായി വിമാനത്താവളത്തിലെത്തിയതാണ് ഇയാള്‍.ഷിബുവിന്‍റെ ലഗേജും ചെരുപ്പും സ്കാന്‍ ചെയ്യുന്നതിനിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് ഷൂസിന്‍റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. യാത്രയ്ക്ക് മുമ്ബുള്ള പതിവ് പരിശോധനയിലാണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ട ഷൂസില്‍ കുടുങ്ങിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും

ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന് തോൽവി; ‘ബാലറ്റിലും തോറ്റതിന് എന്ത് ന്യായീകരണം?’ പരിഹസിച്ച് നിഖിൽ കുമാരസ്വാമി