വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിനാണ് വില കൂട്ടിയത്.പുതുക്കിയ നിരക്ക് നിലവില്‍ വന്നു. കൊച്ചിയില്‍ 12.50 രൂപ വർധിച്ചതോടെ പുതിയ വില 2,480.50 രൂപയായി. വിവിധ നഗരങ്ങളില്‍ 10 മുതല്‍ 17 രൂപ വരെയാണ് വർധന. തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തുന്നത്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2,810 രൂപയില്‍ നിന്ന് 2,820 രൂപയായി ഉയർന്നു. അതായത് 10 രൂപയുടെ വർധന. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് നിലവിലുള്ള 942 രൂപ തന്നെ തുടരും. ഒക്ടോബർ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 62.50 രൂപ വർധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയിരിക്കുന്നത്.കൊല്‍ക്കത്തയിലും 10 രൂപയുടെ വർദ്ധനവുണ്ടായതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2,964 രൂപയായി ഉയർന്നു. ചെന്നൈയില്‍ 11.50 രൂപയാണ് വർധിച്ചത്; ഇവിടുത്തെ പുതിയ വില 2,994.50 രൂപയാണ്. ബെംഗളൂരുവില്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടർ വില 10 രൂപ വർധിച്ച്‌ 2,908 രൂപയിലെത്തി. ചെന്നൈയിലെ വില 2,994.50 രൂപയാണ് (11.50 രൂപ വർധിച്ചു).വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളെ ആശ്രയിക്കുന്ന ബിസിനസുകള്‍ക്ക്, പ്രത്യേകിച്ച്‌ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് ഈ വിലവർദ്ധനവ് പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും. അതേസമയം, ഗാർഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി 14.2 കിലോഗ്രാം ഗാർഹിക എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നുമില്ല.

Related posts

ബെംഗളൂരുവില്‍ നിന്ന് ഗോവയ്ക്കും മുംബൈയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ്! അത്യാധുനിക സ്ലീപ്പര്‍ ട്രെയിനും ഓടിത്തുടങ്ങുന്നു

ബെംഗളൂരു ബിസിനസ് ഇടനാഴി; അധിക ഭൂമി ഏറ്റെടുക്കല്‍, അന്തിമ വിജ്ഞപനം പുറത്തിറക്കി

നന്ദിനി പാല്‍ വില 8 രൂപ വര്‍ധിപ്പിച്ചു; തൈര് 14 രൂപ കൂട്ടി, ബെംഗളൂരു ജീവിതം ചെലവേറും,ന്യായീകരിച്ച്‌ സര്‍ക്കാര്‍