ബെംഗളൂരുവില്‍ സ്ഫോടനം; ഒൻപത് വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: രാജരാജേശ്വരി നഗറില്‍ ചാട്ട് കടയുടെ സംഭരണ മുറിയിലുണ്ടായ സ്ഫോടനത്തില്‍ ഒൻപത് വയസുകാരനുള്‍പ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.പാചകവാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.കട നടത്തിയിരുന്ന ബബ്ലു, സമീപത്തെ വീട്ടില്‍ താമസിക്കുന്ന ലക്ഷ്മമ്മ, ഒൻപത് വയസുകാരൻ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ പാനിപൂരി തയ്യാറാക്കുന്ന സംഭരണ മുറി തുറക്കാനായി ബബ്ലു എത്തിയപ്പോഴായിരുന്നു സ്ഫോടനമുണ്ടായത്.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പാചകവാതക സിലിണ്ടറില്‍ നിന്നുള്ള ചോർച്ചയെ തുടർന്നായിരിക്കാം സ്ഫോടനമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി