വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന കുറിപ്പ് കണ്ടെത്തിയത്.കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു ഭീഷണി. തുടര്‍ന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരികെ ഇറക്കി. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.178 യാത്രക്കാരുമായി വൈകുന്നേരം 5:50 ന് ബെംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്ന 6E451 നമ്പര്‍ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരന്‍ ഈ കുറിപ്പ് കണ്ടത്- ‘ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും.

ഇത് അവഗണിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും’. യാത്രക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്യാബിന്‍ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് മുന്‍കരുതലെന്ന നിലയില്‍ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന ആരോ തന്നെയാണ് ഈ കുറിപ്പ് വച്ചതെന്നാണ് സംശയം. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ യാത്രക്കാരെ ചോദ്യം ചെയ്തു. ആരാണ് കുറിപ്പ് വച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജന്‍സികളുടെ പൂര്‍ണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനം വീണ്ടും പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

Related posts

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍