ബെംഗളൂരുവില്‍ സ്ഫോടനം; ഒൻപത് വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: രാജരാജേശ്വരി നഗറില്‍ ചാട്ട് കടയുടെ സംഭരണ മുറിയിലുണ്ടായ സ്ഫോടനത്തില്‍ ഒൻപത് വയസുകാരനുള്‍പ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.പാചകവാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.കട നടത്തിയിരുന്ന ബബ്ലു, സമീപത്തെ വീട്ടില്‍ താമസിക്കുന്ന ലക്ഷ്മമ്മ, ഒൻപത് വയസുകാരൻ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ പാനിപൂരി തയ്യാറാക്കുന്ന സംഭരണ മുറി തുറക്കാനായി ബബ്ലു എത്തിയപ്പോഴായിരുന്നു സ്ഫോടനമുണ്ടായത്.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പാചകവാതക സിലിണ്ടറില്‍ നിന്നുള്ള ചോർച്ചയെ തുടർന്നായിരിക്കാം സ്ഫോടനമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Related posts

‘ചത്ത ശവമായിട്ടാണ് കിടന്നുറങ്ങുക, എന്നിട്ടും വെളുപ്പിനേ തപ്പാനിറങ്ങി’; ഷിജിനെ പ്രശംസിച്ച്‌ എല്‍ദോ

എറണാകുളത്ത് ഹാലോവീന്‍ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗികാതിക്രമം

ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താൻ തുടര്‍ പരിശോധനകള്‍ നടത്താൻ സര്‍ക്കാര്‍ നിര്‍ദേശം