ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ബൈക്കപകടം; മൂന്നുപേർ മരിച്ചു.

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ നിർത്തിയിട്ടകാറിൽ ബൈക്കിടിച്ച് മൂന്നുപേർ മരിച്ചു. ബെംഗളൂരു സ്വദേശികളും ബൈക്ക് യാത്രികരുമായ ഹുസൈൻ ( 20), റഹ്‌മാൻ (18), റോഷൻ (22) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ രാമനഗരജില്ലയിലെ ജയപുരഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളായ മൂവരും ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു.

ഭാര്യക്ക് വേണ്ടി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്തു; യുവാവിന് കിട്ടിയത് ഒരു കുപ്പി വെള്ളം!

ഓണ്‍ലൈന്‍ ഷോപ്പിംഗിന്‍റെ കാലമാണിത്. ആവശ്യമുള്ള എന്തും ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ തെരഞ്ഞെടുത്ത് വാങ്ങാം.എന്നാല്‍ ഇങ്ങനെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടുതലാകുമ്ബോള്‍ അതിന് അനുസരിച്ച്‌ പരാതികളും കൂടിവരാം. ലാപ്ടോപിന് പകരം സോപ്പ് കിട്ടിയ സംഭവം മുതല്‍ ഓര്‍ഡര്‍ ചെയ്തവയ്ക്ക് പകരം മറ്റ് വസ്തുക്കള്‍ ലഭിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കാണാറുണ്ട്. അത്തരത്തില്‍ ഒരു പരാതിയാണ് ഇപ്പോള്‍ ആലപ്പുഴ അരൂര്‍ സ്വദേശി ജെറി വര്‍ഗീസിനും പറയാനുള്ളത്.

ഭാര്യക്ക് വേണ്ടി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത 500 രൂപയുടെ പഴ്സിന് പകരം ജെറിക്ക് കിട്ടിയത് പത്ത് രൂപയുടെ ഒരു കുപ്പി വെള്ളം ആണ്. ഒരാഴ്ച മുന്‍പാണ് യുവാവ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കമ്ബനിയില്‍ നിന്നുമാണ് പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് ഓര്‍ഡര്‍ ലഭിച്ച ശേഷം തുറന്നു നോക്കിയപ്പോഴാണ് പഴ്സിന് പകരം വന്നത് ഒരു കുപ്പി വെള്ളമാണെന്ന് യുവാവിന് മനസിലായത്.സംഭവത്തില്‍ യുവാവ് ഉടന്‍ തന്നെ സ്ഥാപനത്തിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു.

തുക തിരികെ നല്‍കാമെന്ന് കമ്ബനി ഉറപ്പു നല്‍കിയതായും യുവാവ് പറഞ്ഞു. തന്‍റെ ജീവിതത്തില്‍ തന്നെ ആദ്യമായാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇങ്ങനെയൊരു തട്ടിപ്പ് ഉണ്ടാകുന്നത് എന്നാണ് ജെറി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്.

Related posts

‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ, ഇല്ലെങ്കിൽ കർണാടകയാകെ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

പട്ടികയില്‍ കേരളവും; രാജ്യത്തെ മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനമായി ബെംഗളൂരു, പിന്നിലാക്കിയത് ഡല്‍ഹിയെ

ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍