ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. അടൂര്‍ സ്വദേശിനി ഗംഗ ( 22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഗോകുല്‍ കൃഷ്ണ(23) യെ അറസ്റ്റ് ചെയ്തു.തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുളള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗംഗ ജോലിയ്ക്കായുളള അന്വേഷണത്തിലായിരുന്നു. ബിഎസ്‌സി നഴ്‌സിങ് ബിരുദധാരിയാണ് ഗോകുല്‍. നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അഡ്മിഷന്‍ നേടികൊടുക്കുന്ന കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു പ്രതി.

Related posts

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; 200 പുതിയ മിനി ബസുകള്‍ വാങ്ങാൻ ബിഎംടിസി, കാരണം?

ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍

കല്യാണം കഴിഞ്ഞപ്പോള്‍ ഗൂഗിളിനോട് ചോദിച്ചു വിനോദയാത്ര പോയി; നാലുപേര്‍ മുങ്ങി മരിച്ചു