ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

കേരളം : കേരളത്തിൽ മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.അതേസമയം, സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. വിലവ‌ർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മയ്‌ക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു. എന്നാല്‍, ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തേ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സർക്കാരില്‍ നിന്ന് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി പാല്‍ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്നും കെ എസ് മണി പറഞ്ഞു.

Related posts

റിൻഷാ മറിയം: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന മലയാളി പെണ്‍കൊടി

ബെംഗളൂരുവിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; പീഡന ആരോപണത്തിന് പിന്നാലെ ഇരുവിഭാഗവും അറസ്റ്റിൽ

കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം