ബെംഗളൂരുവില്‍ നിന്ന് തന്റെ 15-ാം വയസ്സില്‍ ഫുട്ബോള്‍ മോഹങ്ങളുമായി പോർച്ചുഗലിലേക്ക് വണ്ടി കയറിയ റിൻഷാ മറിയം എന്ന 18-കാരി മലയാളി താരം യൂറോപ്യൻ ഫുട്ബോളില്‍ സ്വന്തം മുദ്ര പതിപ്പിക്കുകയാണ്.നിലവില്‍ പോർച്ചുഗലിലെ ആദ്യ ഡിവിഷൻ യൂത്ത് ലീഗില്‍ ക്ലബ്ബ് ഡി അല്ബർഗാരിയായുടെ (Clube de Albergaria) അണ്ടർ-19 വനിതാ ടീമിനായാണ് റിൻഷ കളിക്കുന്നത്. ബെൻഫിക്ക, സ്പോർട്ടിംഗ് സി പി തുടങ്ങിയ മുൻനിര ക്ലബ്ബുകള്‍ക്കെതിരെയാണ് താരം കളത്തിലിറങ്ങുന്നത്.ബാഴ്സലോണ വനിതാ ടീമില്‍ കളിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റിൻഷയുടെ കുടുംബത്തിന്റെ വേരുകള്‍ കേരളത്തിലാണ്. കാസര്‍ഗോഡ് തൃക്കരിപ്പൂരാണ് സ്വദേശം. ബെംഗളൂരുവിലെ സുഖസൗകര്യങ്ങളും പഠനവും കുടുംബത്തെയും വിട്ട് 15-ാം വയസ്സില്‍ പോർച്ചുഗലിലേക്ക് ചേക്കേറാനുള്ള റിൻഷയുടെ തീരുമാനം കഠിനമായിരുന്നു.
പോർച്ചുഗീസ് ഭാഷ പഠിച്ചെടുക്കാനും പുതിയ ഭക്ഷണവും കാലാവസ്ഥയുമായി പൊരുത്തപ്പെടാനും റിൻഷയ്ക്ക് സാധിച്ചു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ റിൻഷയെ പഠനത്തിലെ മികവിനും കഠിനാധ്വാനത്തിനും സ്പെഷ്യല്‍ ഡിപ്ലോമ നല്കി ആദരിച്ചിട്ടുണ്ട്.സൗകര്യങ്ങള്‍ വിട്ട് പോർച്ചുഗലിലേക്ക്”15-ാം വയസ്സില്‍ പോർച്ചുഗലിലേക്ക് പോകുമ്പോള്‍ വലിയ വെല്ലുവിളികളാണ് മുന്നിലുണ്ടായിരുന്നത്. പുതിയ ഭാഷ, ഭക്ഷണം, കാലാവസ്ഥ എന്നിവയോടൊക്കെ പൊരുത്തപ്പെടേണ്ടിയിരുന്നു. എന്നാല്‍ റിൻഷ വളരെ ഫോക്കസ്ഡ് ആണ്. ലക്ഷ്യത്തിലെത്താൻ അവള് കഠിനാധ്വാനം ചെയ്യുന്നു.”- റിൻഷയുടെ പിതാവ് എം പി റഷീദ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.മക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ശരിയായ പിന്തുണ നല്കിയാല് അവർ അതിശയകരമായ നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് പിതാവ് റഷീദും അമ്മ മറിയംബിയും വിശ്വസിക്കുന്നത്.
തായ്ക്വണ്ടോയില്‍ നിന്ന് ഫുട്ബോളിലേക്ക്ഫുട്ബോളിലേക്ക് തിരിയുന്നതിന് മുമ്പ് കായികരംഗത്ത് വലിയ നേട്ടങ്ങള്‍ റിൻഷ കൈവരിച്ചിട്ടുണ്ട്. 9-ാം വയസ്സില്‍ നേപ്പാളില്‍ നടന്ന തായ്ക്വണ്ടോ ടൂർണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടി. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. സ്കൂളില്‍ 8, 9, 10 ക്ലാസുകളില്‍ മികച്ച കായികതാരമായിരുന്നു.ബെംഗളൂരു എഫ് സിക്ക് വേണ്ടി കർണാടക എ-ഡിവിഷനിലും സൂപ്പർ ഡിവിഷനിലും കളിച്ചു. 14-ാം വയസ്സില്‍ ഇന്ത്യൻ അണ്ടർ-17 ടീമിന്റെ പ്രൊവിഷണല്‍ സ്ക്വാഡിലും ഇടം നേടിയിരുന്നു.റോള്‍ മോഡലും സ്വപ്നവുംതന്റെ ഫുട്ബോള്‍ ഐക്കണായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മനാടായ പോർച്ചുഗലിലേക്ക് ചേക്കേറാൻ റിൻഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
Juveforce), NEGE എന്നീ ക്ലബ്ബുകളിലെ പരിശീലനത്തിന് ശേഷമാണ് റിൻഷ ക്ലബ്ബ് ഡി അല്ബർഗാരിയായില് എത്തുന്നത്. 2026 സെപ്റ്റംബർ 19-ന് എസ് സി റിയോ ടിന്റോയ്ക്കെതിരായ മത്സരത്തില്‍ അണ്ടർ-19 ലീഗില്‍ താരം ആദ്യ ഇലവനില്‍ ബൂട്ട് കെട്ടി. ഭാവിയില്‍ എഫ് സി ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് റിൻഷയുടെ ഏറ്റവും വലിയ സ്വപ്നം.ഫുട്ബോള്‍ കമ്പക്കാരായ ഈ കുടുംബത്തിലെ മറ്റ് മക്കളായ മുഹമ്മദ് റിഷാൻ (20, എച്ച്എഎല്‍ എഫ് സി), മിൻഹ മറിയം (13, ബെംഗളൂരു എഫ് സി ജൂനിയർ ടീം), മുഹമ്മദ് റയ്യാൻ (10, സ്പോർട്ഹുഡ് എഫ് സി) എന്നിവരും ഫുട്ബോള്‍ താരങ്ങളാണ്.