അരങ്ങേറിയത് സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍; ഓട്ടോ തടഞ്ഞുനിര്‍ത്തി ഫോട്ടോഗ്രാഫര്‍ക്ക് ക്രൂരമര്‍ദനം, സ്വര്‍ണവും മൊബൈലും കവര്‍ന്നു, 5 പേര്‍ അറസ്റ്റില്‍

തെലങ്കാന: ബെംഗളൂരുവില്‍ ഫോട്ടോഗ്രാഫറെ നടുറോഡിലിട്ട് മർദിച്ച്‌ സ്വർണവും മൊബൈല്‍ ഫോണും കവർന്ന സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയില്‍.ബെംഗളൂരു സ്വദേശിയായ മല്ലികാർജുൻ എന്ന ഫോട്ടോഗ്രാഫറാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഒക്ടോബർ 15-ന് നടന്ന ക്രൂരമായ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.ഒക്ടോബർ 15-ന് ബെംഗളൂരുവിലെ ജ്ഞാനഭാരതിയിലുള്ള അമ്മ ആശ്രമം റോഡില്‍ അരങ്ങേറിയ സിനിമയെ വെല്ലുന്ന ദൃശ്യങ്ങളിലാണ് പൊലീസിന്റെ നടപടി.

ഫോട്ടോഗ്രാഫറായ മല്ലികാർജുനയെ അഞ്ചംഗ അക്രമിസംഘം റോഡിലൂടെ ഓടിച്ചിട്ട് പിടികൂടുന്നതും മ‍ർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജോലി ആവശ്യങ്ങള്‍ക്കായി കണ്ണൂരില്‍ പോയി തിരികെ ബെംഗളൂരുവില്‍ എത്തിയ മല്ലികാർജുനയെ ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ സംഘം വഴിയില്‍ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ക്രൂരമായി മർദിച്ച്‌ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണും കവർന്നു.ആക്രമണത്തിന് ഇരയായ മല്ലികാർജുന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജ്ഞാനഭാരതി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികള്‍ പിടിയിലായത്.

ഗഗൻ, മനോജ്, തേജസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതില്‍ നിർണായകമായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കവർച്ചാ സംഘത്തില്‍ ആകെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഒളിവിലുള്ള മറ്റ് രണ്ട് പേ‍ർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി