കാബിനറ്റ്​ റാങ്ക്​ സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന്​ മുന്‍ മുഖ്യമ​ന്ത്രി ബി.എസ്​. യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്‍റെ കാബിനറ്റ്​ റാങ്ക്​ സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന്​ അഭ്യര്‍ഥിച്ച്‌​ മുന്‍ മുഖ്യമ​ന്ത്രി ബി.എസ്​. യെദിയ​ൂരപ്പ. മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചതിന്​ ശേഷവും നല്‍കിയിരുന്ന കാബിനറ്റ്​ പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്നാണ്​ ആവശ്യം.

കാബിനറ്റ്​ റാങ്ക്​ മന്ത്രിമാര്‍ക്ക്​ ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന്​ വ്യക്തമാക്കി ശനിയാഴ്ച പേഴ്​സണല്‍ ആന്‍ഡ്​ അഡ്​മിനിസ്​ട്രേറ്റീവ്​ റീഫോംസ്​ ഉത്തരവ്​ പുറത്തിറക്കിയിരുന്നു. കാബിനറ്റ്​ പദവിക്ക്​ ലഭിക്കുന്ന ശമ്ബളം, സര്‍ക്കാര്‍ വാഹനം, ഒൗദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്നായിരുന്നു ഉത്തരവ്​.

എന്നാല്‍, ഇവ നിരസിച്ച്‌​ യെദിയൂരപ്പ മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ ഞായറാഴ്ച കത്തെഴുതുകയായിരുന്നു. ഉത്തരവ്​​ പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക്​ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു ആവശ്യം

നിലവില്‍, എം.എല്‍.എ എന്നതിനപ്പുറം മറ്റൊരു പദവിയും യെദിയൂരപ്പ ഔദ്യോഗികമായി വഹിക്കുന്നില്ല.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക്​ ശേഷം ജൂലൈ 26നാണ്​ യെദിയൂരപ്പ രാജി​െവക്കുന്നത്​. സംസ്​ഥാന ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. ജൂ​​ൈല 28ന്​ യെദിയൂരപ്പയുടെ വിശ്വസ്​തന്‍ ബസവരാജ്​ ബൊമ്മൈ മുഖ്യമ​ന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്​തു.

Related posts

ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താൻ തുടര്‍ പരിശോധനകള്‍ നടത്താൻ സര്‍ക്കാര്‍ നിര്‍ദേശം

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം