ഞാറയ്ക്കല്‍ സ്റ്റേഷനിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു; മൂന്ന് പേര്‍ പിടിയില്‍

എറണാകുളം: കൊച്ചി വൈപ്പിനില്‍ പൊലിസ് ഉദ്യോഗസ്ഥരെ കൊലക്കേസ് പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. ഞാറയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐ ജിതിൻ, സിപിഒ രാകേഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോള്‍ പമ്പില്‍ സ്വകാര്യ ബസ് ജീവനക്കാരെ ഗുണ്ടാസംഘം ആക്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് സംഘം സ്ഥലത്തെത്തുന്നത്. മുന്ന എന്ന കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നംഗ സംഘം ബസ് ഡ്രൈവറെ മർദിച്ചിരുന്നു.മർദനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പൊലിസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.സംഭവത്തിന് പിന്നാലെ പൊലിസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മുന്ന എന്ന പ്രജിത്ത്, ഇയാളുടെ സഹോദരനായ പ്രജീഷ്, വരാപ്പുഴ സ്വദേശിയായ റാഹില്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി