സിജെപിക്ക് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ജന്തർ മന്തർ പ്രതിഷേധ കേസില്‍ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും വീണ്ടും തിരിച്ചടി.ജാമ്യം തേടിയുള്ള ഹർജി ഇന്ന് രാത്രി അടിയന്തരമായി പരിഗണിക്കണമെന്ന സിജെപിയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ നടപടിക്കെതിരെയാണ് സിജെപി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹർജി ഇന്ന് രാത്രി പരിഗണിക്കില്ലെന്നും നാളെ കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.സിജെപി നിയമവിഭാഗം മേധാവി രത്ന സിംഗാണ് വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. നീതി വൈകരുതെന്നും ഹൈക്കോടതി ഉടൻ ഇടപെടണമെന്നും രത്ന സിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചിരുന്നു. നേരത്തെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് സൗരവ് ദാസിനെയും അശുതോഷിനെയും മന്ദിർ മാർഗിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട നടപടികള്‍ക്കൊടുവിലാണ് ഇവരുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്.സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഈ നടപടി നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും ഷുവർറ്റി ബോണ്ടിലെ ചിത്രവും നിലവിലെ രൂപവും തമ്മിലുള്ള വ്യത്യാസം പോലെയുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതെന്നും രത്ന സിംഗ് ആരോപിച്ചിരുന്നു.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി