മെട്രോ ട്രെയിനുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു; നാളെ മുതൽ രാവിലെ 6 മണിക്ക് സർവീസ് ആരംഭിക്കും

ബംഗളുരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുളള നമ്മ മെട്രോ ട്രെയിൻ സർവീസുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു.

ശനിയാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ നഗരത്തിലെ പർപ്പിൾ, ഗ്രീൻ പാതകളിൽ സർവീസ് നടത്തുമെന്ന് ബി.എം.ആർ.സി.എൽ എം.ഡി. അഞ്ജും പർവേഷ് അറിയിച്ചു.

കെംപഗൗഡ സ്റ്റേഷൻ, ബൈയ്യപനഹള്ളി, കേങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് രാത്രി 9.30 ന് യാത്ര തിരിക്കുന്ന ട്രെയിനുകൾ രാത്രി 10 മണിയോടെ യാത്രാ അവസാനിപ്പിക്കും.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി