ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി

ഡൽഹി: ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ വിദ്യാർഥിയായിരുന്നു കൃഷ്ണകാന്ത്. കൃഷ്ണ കാന്ത് ശനിയാഴ്ച കോളജിൽ പോയിരുന്നില്ല. പിന്നെ വരാമെന്ന് റൂംമേറ്റിനോട് പറഞ്ഞു.

ഉച്ചകഴിഞ്ഞ്, കൃഷ്‌ണ കാന്തിന്റെ പിതാവ് റൂം മേറ്റിനെ വിളിച്ച് റൂമിലേക്ക് വേഗം ചെല്ലാൻ ആവശ്യപ്പെട്ടു. ഇവർ ഹോസ്റ്റൽമുറിയിൽ എത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കൃഷ്ണകാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

വന്ദേഭാരതിന് മംഗളൂരു സെൻട്രലില്‍ കൂടി സ്റ്റോപ്പ് അനുവദിക്കുമോ? ഏറിയാല്‍ 15 മിനിറ്റ് മതി..ആവശ്യം ഇങ്ങനെ

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍